-->
ചേര്‍ത്തല: മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ച് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കണമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരൂര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം സംഘടിപ്പിച്ച ആദ്യഘട്ട മൈക്രോ ഫിനാന്‍സ് വായ്‌പ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം സാമ്പത്തികമായി പിന്നാക്കം പോകുന്ന സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കണം. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ സ്വയം പര്യാപ്‌ത ത കൈവരിക്കാന്‍ സാധിക്കും. ഇതിനായി കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ വഴി ലഭിക്കുന്ന വായ്‌പാ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും വായ്‌പകള്‍ കൃത്യസമയത്ത് തിരിച്ചടച്ച് വിശ്വാസ്യത നിലനിര്‍ത്തുകയും ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘം പ്രസിഡന്റ് ടി.അനിയപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എ.സിദ്ധാര്‍ത്ഥന്‍, എസ്.എന്‍. ഡി.പി. യോഗം അരൂര്‍ മേഖലാ ചെയര്‍മാന്‍ വി.പി.തൃദീപ്‌കുമാര്‍, വൈസ് ചെയര്‍മാന്‍ എന്‍.ആര്‍ .തിലകന്‍, അജയന്‍, ടി.സത്യന്‍, ബിജു പി. മൂലയില്‍, എന്‍.ആര്‍. പവിത്രന്‍, ശാന്തിനി അനില്‍, രമേശന്‍,
ശ്യാമള പ്രകാശന്‍, ടി.ആര്‍. സതീശന്‍, പൊന്നപ്പന്‍ എന്നിവര്‍ പങ്കെടുത്തു.