Thursday, March 12, 2026 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.56 AM

കല്ലുമല റെയില്‍വേ മേല്‍പ്പാലം: നിര്‍മാണം തുടങ്ങി പദ്ധതി ചെലവ്‌ 50.85 കോടി

uploads/news/2026/01/822426/1.jpg

മാവേലിക്കര: സംസ്‌ഥാന സര്‍ക്കാരിന്റെ കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50.85 കോടി ചെലവഴിച്ചു നിര്‍മ്മിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ബോറുകള്‍ സ്‌ഥാപിക്കുന്ന പ്രവൃത്തി എം.എസ്‌. അരുണ്‍ കുമാര്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.
നഗരസഭാ കൗണ്‍സിലര്‍ അംബിക ശിവന്‍, ഡി. തുളസീദാസ്‌, സെന്‍സോമന്‍, കരാറുകാരായ എം.രാജ്‌കുമാര്‍ സിവില്‍ എന്‍ജിനീയറിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
20.34 കോടി പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്‌ടപരിഹാരത്തിനും യൂട്ടിലിറ്റി ഷിഫ്‌റ്റിങ്ങിനുമായി മാറ്റിയിരുന്നു. മേല്‍പ്പാലം നിര്‍മ്മാണത്തിന്‌ 2021-ലെ സംസ്‌ഥാന ബജറ്റിലാണ്‌ കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി 38.22 കോടി രൂപ അനുവദിച്ചത്‌. ആര്‍ബിഡിസികെ നിര്‍മ്മാണച്ചുമതല ഏറ്റെടുക്കുകയും സമയബന്ധിതമായി സ്‌ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുളള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. പുതുക്കിയ അടങ്കല്‍ പ്രകാരം മേല്‍പ്പാലം നിര്‍മ്മാണത്തിന്‌ 10 കോടി രൂപ അധികമായി വേണ്ടിവന്നു. എം.എസ്‌ അരുണ്‍കുമാര്‍ എം.എല്‍.എ കിഫ്‌ബി അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ നവംബറില്‍ കിഫ്‌ബി അധിക തുക ഉള്‍പ്പടെ 48.33 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 10.69 കോടി രൂപ പദ്ധതിയ്‌ക്കായി ഭൂമി ഏറ്റെടുത്തതിന്‌ നഷ്‌ട പരിഹാരമായി മാത്രം നല്‍കി. ആദ്യ ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമാണു പങ്കെടുത്തത്‌. അതിനാല്‍ തുടര്‍ നടപടികളിലേക്ക്‌ കടന്നില്ല. രണ്ടാമത്‌ ടെന്‍ഡര്‍ ചെയ്‌തപ്പോള്‍ നാല്‌ കരാറുകാര്‍ പങ്കെടുത്തു. കുറഞ്ഞ തുക രേഖപ്പെടുത്തിയ ആളെ തീരുമാനിച്ചെങ്കിലും സമര്‍പ്പിച്ച രേഖകളിലെ സാങ്കേതിക പിഴവു മൂലം അംഗീകരിക്കപ്പെട്ടില്ല. കല്ലുമല മേല്‍പ്പാലം പദ്ധതിയ്‌ക്കായുളള മൂന്നാമത്തെ ടെന്‍ഡര്‍ നടപടിയിലാണ്‌ കരാര്‍ ഏറ്റെടുക്കപ്പെട്ടത്‌.
നിലവില്‍ സ്‌ഥലം ഏറ്റെടുക്കല്‍, യൂട്ടിലിറ്റി ഷിഫ്‌റ്റിങ്‌, റെയില്‍വേ ലൈനിന്‌ മുകളിലൂടെയുള്ള ഭാഗത്തെ നിര്‍മ്മാണം അടക്കമുള്ള പ്രവൃത്തികളുടെ മുഴുവന്‍ തുകയും ചെലവാക്കുന്നത്‌ കിഫ്‌ബിയാണ്‌. കല്ലുമല റെയില്‍വേ മേല്‍പ്പാലം പദ്ധതി മാവേലിക്കരയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന്‌ എം.എസ്‌ അരുണ്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു.

Ads by Google
Advertisement
Sunday 25 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW