-->
പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷൈജ മഹേഷിന് കേരള കോണ്‍ഗ്രസ് ബി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.
പുല്‍പ്പള്ളി പന്ത്രണ്ടാം വാര്‍ഡ് കേളക്കവലയില്‍ കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടിയുടെ പ്രതിനിധി ആയാണ് ഷൈജ മഹേഷ് എല്‍.ഡി.എഫ് മുന്നണിയില്‍ മത്സരിച്ച് വിജയിച്ചത്. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.ആര്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി കെ. ഭഗീരഥന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി. ശശികുമാര്‍, ഡോ. ബെഞ്ചമിന്‍ ഈശോ, കെ.പി. ശ്രീധരന്‍, സി.ആര്‍. പ്രദീപ്, ദാമോദരന്‍, ടി.കെ. വിശ്വംഭരന്‍, അനില്‍കുമാര്‍, കെ.ജി. അരുണ്‍ സംസാരിച്ചു.