Wednesday, March 11, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.05 AM

ഷാജിയുടെ കൃഷി കര്‍ഷകര്‍ക്ക്‌ മാതൃക

പുല്‍പ്പള്ളി: വൈവിധ്യമായ കൃഷികള്‍ വിജയിപ്പിക്കുന്ന കാപ്പിസെറ്റിലെ ചെറുകിട കര്‍ഷകന്‍ നെടിയ കാലായില്‍ ഷാജി കര്‍ഷകര്‍ക്ക്‌ മാതൃകയാകുന്നു. സാധാരണ കര്‍ഷകര്‍ കാര്യമായി ശ്രദ്ധ നല്‍കാത്ത പഴയകാല കൃഷികളും പച്ചക്കറികളും കൃഷി ചെയ്‌ത് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഷാജിയുടെ പുതിയ കൃഷി കറിക്കടലയും ചെറുകിഴങ്ങുമാണ്‌. ജില്ലയില്‍ തന്നെ ആദ്യമായി കറിക്കടല വിപണിയിലെത്തിക്കുന്നതും ഷാജിയാവും.
വേറിട്ട കൃഷികളിലാണ്‌ ഈ കര്‍ഷകനു താല്‍പര്യം. ചെറുകിഴങ്ങ്‌, ചേമ്പ്‌, കൂര്‍ക്ക, കാച്ചില്‍, മധുരക്കിഴങ്ങ്‌, ചോളം, കപ്പ, ഇഞ്ചി തുടങ്ങിയ കിഴങ്ങുവിളകള്‍ക്കു പുറമെ വിവിധയിനം പച്ചക്കറികളും വിളയിക്കുന്നു. ജൈവരീതിയില്‍ കൃഷിചെയ്ുന്നയ ഉല്‍പന്നങ്ങള്‍ക്ക്‌ ആവശ്യക്കാരുമുണ്ട്‌.
കുറ്റിപ്പയറും പാവലുമെല്ലാം ഷാജിയുടെ പറമ്പിലുണ്ട്‌. ജലസേചനമൊന്നുമില്ലാത്ത സ്‌ഥലത്ത്‌ മഴയെ ആശ്രയിച്ചുമാത്രമാണ്‌ ഷാജിയുടെ കൃഷി. കൃഷിയിടവും വീടുമാണ്‌ ഷാജിയുടെ വിപണി. ചെറുകിഴങ്ങും മറ്റും വിവിധ മാര്‍ക്കറ്റുകളിലും വിറ്റുതീര്‍ക്കും. പുല്‍പ്പള്ളി താന്നിത്തെരുവില്‍ എസ്‌.എന്‍.ഡി.പി ഉടമസ്‌ഥതയിലുള്ള മൂന്നേക്കര്‍ സ്‌ഥലത്താണ്‌ ഏതാനും വര്‍ഷമായി ഷാജിയുടെ കൃഷി. കപ്പയും കാച്ചിലും ചേനയുമെല്ലാം മുഖ്യ കൃഷിയാണ്‌. ഇടവിളയായി പച്ചക്കറിയും ധാന്യങ്ങളും കൃഷിചെയ്യുന്നുണ്ട്‌.
ഇവിടുത്തെ കാലാവസ്‌ഥയില്‍ എല്ലാത്തരം കൃഷികളും നടത്താമെന്ന്‌ ഷാജി പറഞ്ഞു. ഷാജി തന്നെയാണ്‌ അധികം പണികളും ചെയ്യുന്നത്‌ ഭാര്യ ഓമനയും സഹായത്തിനുണ്ട്‌.
വൈവിധ്യകൃഷി രീതികള്‍ തുടരുന്ന ഷാജിയെ കൃഷി ഉദ്യോഗസ്‌ഥര്‍ അഭിനന്ദിച്ചു. കറിക്കടലയുടെ വിളവെടുപ്പ്‌ ഉദ്‌ഘാടനം അസി.കൃഷി ഓഫീസര്‍ കെ.വി. ശ്രീജ നിര്‍വ്വഹിച്ചു. കൃഷി ഉദ്യോഗസ്‌ഥനായ രതീഷ്‌, കര്‍ഷക സമിതി പ്രസിഡണ്ട്‌ കൈനിക്കുടി ബേബി എന്നിവരും ഷാജിയുടെ വിളവെടുപ്പിന്‌ സാക്ഷ്യം വഹിച്ചു.

Ads by Google
Advertisement
Saturday 24 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW