Wednesday, March 11, 2026 Last Updated 29 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.03 AM

തിരുവാഭരണം പന്തളം കൊട്ടാരത്തില്‍

uploads/news/2026/01/822372/3.jpg

പന്തളം: ശബരിമലയില്‍നിന്നു മടങ്ങിയെത്തിയ തിരുവാഭരണ ഘോഷയാത്രയ്‌ക്കു പന്തളത്ത്‌ ഭക്‌തിനിര്‍ഭരമായ വരവേല്‍പ്പ്‌. ഘോഷയാത്രാസംഘത്തിന്‌ വിവിധ സംഘടനകളും ഭക്‌തരും ചേര്‍ന്ന്‌ സ്വീകരണം നല്‍കി. രാജപ്രതിനിധി പുണര്‍തംനാള്‍ പി.എന്‍. നാരായണ വര്‍മയുടെ നേതൃത്വത്തില്‍ ആഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക്‌ തിരിച്ച ഘോഷാത്രാ സംഘമാണ്‌ പരമ്പരാഗത പാതയിലൂടെ പന്തളത്ത്‌ മടങ്ങിയെത്തിയത്‌.
മരുതുവനയില്‍ ശിവന്‍കുട്ടിയായിരുന്നു സംഘത്തിലെ ഗുരുസ്വാമി. ആറന്മുളയില്‍നിന്നു പന്തളത്തേക്ക്‌ തിരിച്ച ഘോഷയാത്രയ്‌ക്ക് പാതയിലെങ്ങും സ്വീകണം ലഭിച്ചു.
പന്തളം സ്രാമ്പിയ്‌ക്കല്‍ കൊട്ടാരത്തിലെ സുരക്ഷിതമുറിയില്‍ എത്തിച്ച തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ്‌ അധികാരികളില്‍നിന്നു കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ്‌ എന്‍. ശങ്കര്‍ വര്‍മ, സെക്രട്ടറി എം.ആര്‍. സുരേഷ്‌ വര്‍മ, ട്രഷറര്‍ ദീപാ വര്‍മ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി. ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ്‌ ദര്‍ശനത്തിനായി തുറന്നുവയ്‌ക്കുന്നത്‌.
മടക്കയാത്രയ്‌ക്കും
വരവേല്‍പ്പ്‌

കോഴഞ്ചേരി: ശബരിമല ശാസ്‌താവിന്‌ മകരവിളക്കിന്‌ ചാര്‍ത്തിയ തിരുവാഭരണ മടക്കഘോഷയാത്രയ്‌ പാതയിലുടനീളം സ്വീകരണം. പരുനാട്‌ ശാസ്‌താ ക്ഷേത്രത്തില്‍നിന്നു പാരമ്പര്യ പാത വഴി അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രം, ചെറുകോല്‍ സുബ്രഹ്‌മണ്യ ക്ഷേത്രം വഴി പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രത്തില്‍ എത്തി വിശ്രമിച്ചു.
കോഴഞ്ചേരി കോളജ്‌ ജങ്‌ഷനിലെ അയ്യപ്പ മണ്ഡപത്തില്‍ പേടകത്തിനു ആചാരപരമായ സ്വീകരണം നല്‍കി.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ്‌ കുഴിക്കാല, സെക്രട്ടറി മനോജ്‌ കോഴഞ്ചേരി, കെ.ആര്‍. സോമരാജന്‍, എം.വിജയന്‍, പി.ടി. ഗോപാല്‍, ഉണ്ണികൃഷ്‌ണന്‍ ആറന്മുള, സുനില്‍ കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവാഭരണ സംഘത്തെ പാമ്പാടിമണ്‌ അയ്യപ്പ ക്ഷേത്ര പ്രസിഡന്റ്‌ പ്രഫ. കെ.ജി. ദേവരാജന്‍, സെക്രട്ടറി മഹേഷ്‌ നെടിയത്ത്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അനുഗമിച്ച സംഘത്തിന്‌ പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രത്തില്‍ സദ്യയും നല്‍കി.ഇവിടെനിന്ന്‌ യാത്ര ആരംഭിച്ച്‌ തിരുവാഭരണ പാത വഴി പുന്നംതോട്ടം, മൂര്‍ത്തിട്ട വഴി ആറന്മുള കിഴക്കേ നടയിലെ കൊട്ടാരത്തില്‍ എത്തി. നിറപറകളും താലപ്പൊലിയുമായി ആചാപരമായി വരവേറ്റു. നിരവധി ഭക്‌തര്‍ രാത്രി വരെ ദര്‍ശനത്തിനായി എത്തിയിരുന്നു. പുലര്‍ച്ചെ ആറന്മുളയില്‍നിന്നു പുറപ്പെട്ട്‌ കിടങ്ങന്നൂര്‍, കുളനട വഴി രാവിലെ പന്തളത്ത്‌ എത്തി.

Ads by Google
Advertisement
Saturday 24 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW