Friday, March 13, 2026 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.03 AM

അഞ്ച്‌ മിനിറ്റില്‍ കാരിക്കേച്ചര്‍ വരച്ച്‌ അല്ലുമോള്‍

uploads/news/2026/01/822371/2.jpg

പത്തനംതിട്ട: വരയായാലും ചിത്രമെഴുത്തായാലും നൃത്തമായാലും ഒന്നിലും അല്ലുമോളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഭിന്നശേഷിക്കാരുടെ സര്‍ഗോ ത്സവമായ സവിശേഷ കാര്‍ ണിവലിലും മന്ത്രിയുടെ കാരിക്കേച്ചര്‍ വരച്ചുനല്‍കിയാണ്‌ അല്ലു ശ്രദ്ധേയയായത്‌.
വേദിയിലുായിരുന്ന മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റ കാരിക്കേച്ചര്‍ വരയ്‌ക്കാന്‍ വെറും ഒരു മിനിട്ടാണ്‌ എടുത്തത്‌. വരച്ച ചിത്രം സമ്മാനമായി മന്ത്രിക്ക്‌ നല്‍കി. മന്ത്രിയുടെ സമ്മാനവും ഉടന്‍ നല്‍കി. അത്‌ സ്‌നേഹചുംബനമായിരുന്നു.
തിരുവനന്തപുരം നിഷില്‍ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിനിയാണ്‌ അല്ലുമോള്‍. പത്ത നംതിട്ട
ആറന്മുള സ്വദേശിയായ അല്ലുമോള്‍ സംസാര, ശ്രവണ പരിമിതികളെ മറികടന്നാണ്‌ പഠനത്തിനൊപ്പം കലാ-സാംസ്‌കാരിക വേദികളിലും സജീവമാകുന്നത്‌.
43 പെയിന്റ്‌റിങ്‌ എക്‌സിബിഷനുകള്‍ കേരളത്തിനകത്തും പുറത്തുമായി ഇതിനകം നടത്തികഴിഞ്ഞു. 65 ചിത്രകല ക്യാമ്പുകളില്‍ പങ്കെടുത്തു. സംസ്‌ഥാനതലത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളിലും, കേരള യൂണിവേഴ്‌സിറ്റി കലോത്സ വങ്ങളിലും കേരളോത്സവത്തില്‍ ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ല,സംസ്‌ഥാനത ലങ്ങളിലും മറ്റുമായി2000 ത്തില്‍ അധികം മത്സരങ്ങ ളില്‍ ഒന്നാം സമ്മാനം നേടി. നൃത്തത്തിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. നിരവധി ടിവി ചാനല്‍ ഷോകളിലും പങ്കെടുത്തു. പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയുടെ ശിഷ്യയായി മോഹിനിയാട്ടവും കുച്ചുപ്പുടിയും പഠിക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 24 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW