-->
കോന്നി: പത്തനംതിട്ട കലക്‌ടര്‍ എസ്.പ്രേം കൃഷ്‌ണന് വാഹനാപകടത്തില്‍ പരുക്ക്. വാഹനത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്കും പരുക്കുണ്ട്. കലക്‌ടറുടെ കാറില്‍ ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടി അടക്കമുള്ളവര്‍ക്കും പരുക്കുണ്ട്. കോന്നി മമ്മൂടിന് സമീപം ചെറിയ വളവുള്ളിടത്തു് ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കലക്‌ടറുടെ ഔദ്യോഗിക വാഹനം മറ്റൊരു കാറുമായി ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കലക്‌ടറേയും പരിക്കേറ്റവരയും പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. ഇടിച്ച വാഹനത്തില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. ആരുടെയും നില ഗുരുതരമല്ല. പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ സ്‌ഥിരമായി അപകടം ഉണ്ടാകുന്ന ഭാഗത്താണ് ഇന്നലെയും അപകടം ഉണ്ടായത്.