-->
പന്തളം: മുളമ്പുഴ മുത്താരമ്മന്‍ കോവില്‍ ഭരണി മഹോത്സവം ഇന്നു മുതല്‍ 28 വരെ ആഘോഷിക്കും. ക്ഷേത്രവിധി പ്രകാരമുള്ള പൂജാദികര്‍മ്മങ്ങള്‍ക്ക് ക്ഷേത്ര തന്ത്രി വി.കെ. ദിനേശ് ആചാര്യ, സഹതന്ത്രി ടി.എ. സുരേഷ് ആചാര്യ, മേല്‍ശാന്തി ബിജു ആചാര്യ, കീഴ്‌ശാന്തി ശ്രീകുമാര്‍ ആചാര്യ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇന്ന് രാവിലെ ആറിന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഉത്സവച്ചടങ്ങുകള്‍ അഞ്ചാം ദിവസം രാവിലെ 11 മുതല്‍ നടക്കുന്ന മഞ്ഞനീരാട്ടോടെ സമാപിക്കും.
ഒന്നാം ദിവസമായ ഇന്ന് 7 ന് കൊടിമരഘോഷയാത്ര, 8ന് ഉത്സവകലശം,വൈകിട്ട് 5.30 ന് മാസ്‌റ്റര്‍ ശിവഹരി രാജേഷിന്റെ സോപാനസംഗീതം, 7 ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി കാര്‍ ത്തിക തിരുനാള്‍ സുരേഷ് വര്‍മ്മ ഉദ്‌ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ തിരുവാഭരണം പേടക വാഹക ഗുരുസ്വാമി ഗംഗാധരന്‍ പിള്ള, ക്ഷേത്രം തന്ത്രി സുരേഷ് ആചാര്യ, മേല്‍ശാന്തി ബിജു ആചാര്യ എന്നിവര്‍ക്ക് ആദരം അര്‍പ്പിക്കും. വിശ്വബ്രഹ്‌മ മഹാകാവ്യം ഗ്രന്ഥ കര്‍ത്താവ് പനച്ചിക്കാട് സദാശിവന്‍ മുഖ്യാതിഥിയാകും. കൃഷ്‌ണാനന്ദ സരസ്വതി മഹാരാജ് ആധ്യാത്മിക പ്രഭാഷണം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയികളെ അവാര്‌ഡ് നല്‍കി ആദരിക്കും. രാത്രി എട്ടര മുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും.
രണ്ടാം ദിവസം രാവിലെ 8 ന് ഭാഗവത പാരായണം, 11 മുതല്‍ നൂറും പാലും, വൈകിട്ട് 6.30 മുതല്‍ പന്തളം കലിയുഗനാദം ഭാജന്‍സിന്റെ ഭജന, തുടര്‍ന്ന് ഭരതനാട്യം, വിവിധയിനം കലാപരിപാടികള്‍, വീരനാട്യം എന്നിവ നടക്കും. മൂന്നാം ദിവസം രാവിലെ എട്ടിന് സമ്പൂര്‍ണ നാരായണീയ യജ്‌ഞം, വൈകിട്ട് ഏഴിന് പാര്‍വതീ ദേവിയുടെയും പരമശിവന്റെയും കല്ല്യാണം കൈലാസത്തില്‍ നടന്ന മംഗള മുഹൂര്‍ത്തത്തെ അനുസ്‌മരിക്കുമാറ് മധുര മീനാക്ഷി ക്ഷേത്രം, ചമയപുരം ക്ഷേത്രം എന്നിങ്ങനെ ചുരുക്കം ദേവീക്ഷേത്രങ്ങളില്‍ മാത്രം നടത്തിവരാറുള്ള ചടങ്ങായ തിരുക്കല്ല്യാണം, രാത്രി 8 ന് ചിന്തുപാട്ട്, രാത്രി ഒന്‍പതര മുതല്‍ ശ്രീരാഗം കലാമന്ദിര്‍ അവതരിപ്പിക്കുന്ന നയനാഭിരാമ ചിലപ്പതികാരം. നാലാം ദിവസം രാവിലെ 8 ന് ദേവീ ഭാഗവത പാരായണം, 10 മുതല്‍ ആയുധപൂജ,വൈകിട്ട് 5.30 ന് അമ്മന്‍ വരവേല്‍പ്പ്,രാത്രി 8ന് തിരുവാതിര,9.30 ന് വീരനാട്യം. അഞ്ചാം ദിവസം രാവിലെ 5.30 ന് കാര്‍ത്തിക പൊങ്കാല,11 മുതല്‍ മഞ്ചനീരാട്ട് ,എല്ലാദിവസവും ഉച്ചയ്‌ക്ക് 1 മുതല്‍ അന്നദാനം എന്നിവയും നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ പി. മുരുകേശന്‍, പ്രോഗ്രാം കണ്‍വീനര്‍ പി. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ജെ. രമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.