Wednesday, March 11, 2026 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.03 AM

കര്‍ട്ടന്‍ വില്‍ക്കാനെത്തുന്ന സംഘം തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടുന്നു

പറക്കോട്‌: ഏഴംകുളം, പറക്കോട്‌ പ്രദേശങ്ങളില്‍ കര്‍ട്ടന്‍, ചവിട്ടുമെത്ത തുടങ്ങിയവ വില്‍ക്കാനെത്തുന്ന സംഘം ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടുന്നതായി പരാതി. വീടുകളിലെത്തുന്ന സംഘം ആദ്യം കൃത്യമായ തുക പറയാതെയാണ്‌ സാധനങ്ങള്‍ കാണിക്കുക.
സൗമ്യമായി സംസാരിച്ചാണ്‌ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത്‌. കഴിഞ്ഞദിവസം ഏഴംകുളം ജങ്‌ഷന്‌ സമീപമുള്ള വീട്ടില്‍ കുറഞ്ഞ തുകയ്‌ക്ക് ചവിട്ടുമെത്ത നല്‍കാമെന്ന്‌ വീട്ടുകാരനെ ധരിപ്പിച്ചു. എന്നാല്‍ ചവിട്ടുമെത്ത മുറിച്ച്‌ നിലത്ത്‌ വിരിച്ച ശേഷം തുക കൂടുതല്‍ ചോദിക്കുകയായിരുന്നുവെന്ന്‌ വീട്ടുകാരന്‍ പറയുന്നു.
ദീര്‍ഘനേരം തര്‍ക്കിച്ചശേഷം ഇദ്ദേഹം പണം നല്‍കേണ്ടതായി വന്നു. അഞ്ചു പേരടങ്ങുന്ന സംഘമാണ്‌ നിലവില്‍ വില്‌പനയ്‌ക്ക് എത്തുന്നത്‌. സമാനമായ രീതിയില്‍ പല വീടുകളിലും ഇത്തരത്തില്‍ കബളിപ്പിക്കല്‍ നടന്നുവെന്നാണ്‌ വിവരം. പലയിടത്തും അബദ്ധം പറ്റുന്നവര്‍ നാണക്കേട്‌ കരുതി പണം നല്‍കി സംഘത്തെ ഒഴിവാക്കുകയാണ്‌.

Ads by Google
Advertisement
Saturday 24 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW