Wednesday, March 11, 2026 Last Updated 29 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.03 AM

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: തീരുമാനം വൈകരുതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

പത്തനംതിട്ട: വന്യമ്യഗശല്യം രൂക്ഷമായ വന മേഖലയോട്‌ ചേര്‍ന്ന ജനവാസമേഖലയില്‍നിന്നു ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലേക്ക്‌ 2022 ഒകേ്‌ടാബറില്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകിപ്പിക്കരുതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌.
പരാതിക്കാരന്റെ സ്‌ഥലപരിശോധന നടത്തിയിട്ടില്ലെങ്കില്‍ അടിയന്തരമായി നടത്തുന്നതിന്‌ സ്‌പെഷല്‍ തഹസില്‍ദാര്‍ ആറാഴ്‌ചക്കുള്ളില്‍ നടപടിയെടുക്കണമെന്ന്‌ കമ്മിഷന്‍ ആവശ്യപ്പെട്ടു.സ്‌ഥല പരിശോധനയെ തുടര്‍ന്ന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചുകഴിഞ്ഞാല്‍ രണ്ടുമാസത്തിനുള്ളില്‍ നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്‌റ്റ് കണ്‍സര്‍വേറ്ററുടെ സ്‌പെഷല്‍ ഓഫീസര്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം കോന്നി വനം ഡിവിഷനില്‍ 170 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ 128 പേരുടെ സ്‌ഥലങ്ങള്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പരിശോധിച്ചിട്ടുണ്ടെന്നും കോന്നി ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍ കമ്മിഷനെ അറിയിച്ചു. ന്യൂനതകള്‍ ഉള്ള അപേക്ഷകളില്‍ അധിക രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌ . പരാതിക്കാരനായ കൊക്കത്തൊട്‌ സ്വദേശി ഓമനക്കുട്ടന്‍ നായരുടെ അപേക്ഷയില്‍ സ്‌ഥല പരിശോധന നടത്താന്‍ 2024 ഡിസംബര്‍ 19 ന്‌ സ്‌പെഷല്‍ ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരാതിക്കാരനും ഭാര്യയും ഹ്യദ്‌ രോഗികളാണെന്നും എത്രയും വേഗം പരിഹാരമുണ്ടാകണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 24 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW