Wednesday, March 11, 2026 Last Updated 31 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.03 AM

തിരുവല്ലയില്‍ അനൂപ്‌ ആന്റണി സ്‌ഥാനാര്‍ഥി ആയേക്കും

അടൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ബി.ജെ.പിയുടെ നേത്യത്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബൂത്ത്‌ തലത്തില്‍ ചുമതലക്കാരെ ബി.ജെ.പി. നിശ്‌ചയിച്ചു. ബി.ജെ.പി നിയമസഭാ നിയോജകമണ്ഡലം കമ്മറ്റിയില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ്‌ അയിരൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അടൂര്‍ നിയോജക മണ്ഡലത്തില്‍ ശക്‌തനായ സ്‌ഥാനാഥികളെ മത്സരിപ്പിക്കണമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിക്ക്‌ ശക്‌തമായ വോട്ടുള്ള മണ്ഡലമായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തമാക്കാനാണു ബി.ജെ.പി. തീരുമാനം. തിരുവല്ലയിലും ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കുകയും ചെയ്‌തു.
ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ്‌ എന്‍. ഹരിയെ തിരുവല്ല നിയോജക മണ്ഡലം ഇന്‍ ചാര്‍ജറായി നിയോഗിച്ചു. തെരഞ്ഞെടുപ്പ്‌ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്ത്‌തല ഇന്‍ ചാര്‍ജര്‍മാരെ വളരെ നേരത്തെ തന്നെ നിശ്‌ചയിച്ചുകഴിഞ്ഞു. ഇവരുടെ നേതൃത്വത്തിലാണ്‌ ബൂത്ത്‌തല തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കുന്ന പ്രവര്‍ത്തനം താഴെ തട്ടു മുതല്‍ നടന്നുവരികയാണ്‌. അനൂപ്‌ ആന്റണി തിരുവല്ല എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്‌. അനൂപ്‌ മത്സരരംഗത്ത്‌ എത്തുന്നതോടെ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായി മാറും.
തിരുവല്ലയില്‍ കുറെ വര്‍ഷങ്ങളായി തിരുവല്ലയിലെ താഴെ തട്ടുകളില്‍ പോലും അനൂപ്‌ ആന്റണി സജീവമായുണ്ട്‌. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ വികസനത്തിനായി കഴിഞ്ഞ ദിവസം അനുപ്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ നേരില്‍കണ്ട്‌ നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനൂപ്‌ ആന്റണിയുടെ പേര്‌ ഉയര്‍ന്ന്‌ വന്നിരുന്നെങ്കിലും തിരുവല്ലയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ന്നാല്‍ ഇക്കുറി തിരുവല്ലയില്‍ അനൂപ്‌ ആന്റണിക്ക്‌ സീറ്റ്‌ ലഭിക്കാനാണ്‌ സാധ്യത.

Ads by Google
Advertisement
Saturday 24 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW