-->
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമന്റല്‍ ലിറ്ററസി ക്ലബ്ബിന്റെ നേത്യത്വത്തില്‍ നടത്തിവരുന്ന ടോക്ക് ഓണ്‍ പരിപാടിയില്‍ സാങ്കേതിക വിദ്യയും പരിസ്‌ഥിതിയും എന്ന വിഷയത്തില്‍ 28 ന് ഡോ. മുരളി തുമ്മാരകുടി ക്ലാസെടുക്കും.
പരിസ്‌ഥിതി സംരക്ഷണത്തില്‍ സുസ്‌ഥിര വികസനത്തിലൂടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നേട്ടങ്ങള്‍ കോട്ടങ്ങള്‍, കാലാവസ്‌ഥാ വ്യതിയാനവും സാങ്കേതിക പരിഹാരമാര്‍ഗങ്ങളും, കര്‍ഷക - വന്യജീവി സംഘര്‍ഷം, പരിസ്‌ഥിതി ദുരന്തങ്ങളുടെനിയന്ത്രണവും സാങ്കേതിക വിദ്യയുടെഉപയോഗവും പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തവും ആധുനിക ടെക്‌നോളജിയുടെ ഉപയോഗവും എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ഉച്ചക്ക് 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദഘാടനം നിര്‍വഹിക്കും.