Thursday, March 12, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.02 AM

സ്‌പിരിറ്റ്‌ കടത്ത്‌ കേസിലെ ഒരു പ്രതിയെ കൂടി പിടികൂടി

താനൂര്‍: സ്‌പിരിറ്റ്‌ കടത്ത്‌ കേസിലെ ഒരു പ്രതിയെ കൂടി ഇടുക്കിയില്‍ നിന്നും പിടികൂടി. ഇടുക്കി സ്വദേശി വിമലഗിരി കല്ലറക്കല്‍ അനില്‍കുമാര്‍(30)നെയാണ്‌ താനൂര്‍ ഡിവൈ.എസ്‌.പി. പി. പ്രമോദും സംഘവും പിടികൂടിയത്‌. തിരൂരങ്ങാടി പോലീസ്‌ സേ്‌റ്റഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌പിറ്റ്‌ കടത്ത്‌ കേസിലെ ഒന്നാം പ്രതിയെയാണ്‌ പിടികൂടിയത്‌.
സംഭവദിവസം കൊളപ്പുറത്ത്‌ വെച്ച്‌ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി അമ്പഴകന്‍, കൂടെ ഉണ്ടായിരുന്ന പ്രധാന സൂത്രധാരനായ ഫക്കീര്‍ മൊയ്‌തീന്‍ എന്നയാളെയും പിടികൂടിയിരുന്നു. ഈ കേസില്‍ ഒന്‍പത്‌ പേര്‍ പിടിയിലായി. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌, താനൂര്‍ ഡിവൈ.എസ്‌.പി. എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയായിരുന്നു.
പ്രതികള്‍ നിയമനുസൃതമായ രേഖകളോ അനുമതിയോ ഇല്ലാതെ മുപ്പത്തിഅഞ്ച്‌ ലിറ്റര്‍ കൊള്ളുന്ന 626 കന്നാസുകളിലായി 20032 ലിറ്റര്‍ സ്‌പിരിറ്റ്‌ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക്‌ കടത്തി കൊണ്ട്‌ പോകുമ്പോഴാണ്‌ തിരൂരങ്ങാടി കൊളപ്പുറത്ത്‌ വെച്ച്‌ താനൂര്‍ ഡിവൈ.എസ്‌.പി, തിരൂരങ്ങാടി ഇന്‍സ്‌പെക്‌ടര്‍, എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്‌. താനൂര്‍ ഡിവൈ.എസ്‌.പി. പി. പ്രമോദ്‌, തിരൂരങ്ങാടി ഇന്‍സ്‌പക്‌ടര്‍ ബി. പ്രദീപ്‌ കുമാര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ എ. പ്രമോദ്‌, എ.എസ്‌.ഐ. സലേഷ്‌, സി.പി.ഒമാരായ പ്രകാശ്‌, ബിജോയ്‌, അനീഷ്‌, പ്രവീണ്‍, അഖില്‍രാജ്‌, വിനീഷ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. പ്രതിയെ ജുഡിഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 24 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW