Wednesday, March 11, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

പ്‌ളൈവുഡ്‌ ഫാക്‌ടറിക്ക്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്‌ടം

uploads/news/2026/01/822357/3.jpg

കുറവിലങ്ങാട്‌: കുര്യത്ത്‌ പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ പ്‌്്ളൈവുഡ്‌ ഫാക്‌ടറിയില്‍ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്താണ്‌ ഫാക്‌ടറിയിലെ ഇലക്‌ട്രിക്‌ ഉപകരണങ്ങളില്‍നിന്ന്‌ തീ ആളിയത്‌ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌.
ഉടന്‍ വൈദ്യുതി ബന്ധം വിഛേദിച്ചെങ്കിലും തീ ശക്‌തിയോടെ ആളി പടര്‍ന്നു. മെഷീനറികളില്‍നിന്ന്‌ കനത്ത പുകയും തീയും ഉയര്‍ന്നതോടെ ഫാക്‌ടറിയ്‌ക്കുള്ളില്‍ കാഴ്‌ച മങ്ങുകയും ജീവനക്കാര്‍ക്ക്‌ പുറത്തേക്ക്‌ രക്ഷപ്പെടാന്‍ ബുദ്ധിമുട്ട്‌ നേരിടുകയും ചെയ്‌തു.
പ്ലൈവുഡ്‌ അവസാനഘട്ട ഉല്‍പാദനം നടക്കുന്ന മെഷീനില്‍ നിന്നാണ്‌ തീ വ്യാപകമായി പടര്‍ന്നത്‌. മെഷീന്‍ പൊട്ടിത്തെറിക്കുമോ എന്ന ആശങ്കയും തൊഴിലാളികളില്‍ നിലനിന്നിരുന്നു. കടുത്തുരുത്തി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചതോടെ ഒരു യൂണിറ്റ്‌ സ്‌ഥലത്തെത്തി തീ അണക്കാന്‍ ശ്രമിച്ചു. എന്നാല്‍ തീ നിയന്ത്രണവിധേയമാകാതെ വന്നതോടെ കൂടുതല്‍ സഹായത്തിനായി മറ്റൊരു യൂണിറ്റ്‌കൂടി എത്തിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ്‌ പ്രാഥമിക വിലയിരുത്തല്‍.
ജീവനക്കാര്‍ക്ക്‌ അപായങ്ങളൊന്നും സംഭവിച്ചിട്ടില്ല. പകല്‍ സമയമായതിനാല്‍ വലിയ ദുരന്തം ഒഴിവായതായും അധികൃതര്‍ വ്യക്‌തമാക്കി.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW