Wednesday, March 11, 2026 Last Updated 25 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വാന്‍ താഴ്‌ന്നു പൈപ്പ്‌ പൊട്ടി കുടിവെള്ളം വിതരണം മുടങ്ങി

uploads/news/2026/01/822356/2.jpg

തലയോലപ്പറമ്പ്‌: വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്കായി എടുത്തകുഴിയില്‍ വാഹനം താഴ്‌ന്നു. വടയാര്‍ ഇളങ്കാവ്‌ ഗവ. യു പി സ്‌കൂളിന്‌ സമീപം ഇന്ന്‌ രാവിലെയാണ്‌ സംഭവം. മസാലപ്പൊടികള്‍ വിതരണം നടത്തുന്ന വാനാണ്‌ റോഡരുകിലെ കുഴിയില്‍ താഴ്‌ന്നുപോയത്‌.
പിന്‍ഭാഗത്തെ ടയര്‍ പൂര്‍ണ്ണമായും ഇരുന്നു പോയതിനെ തുടര്‍ന്ന്‌ ആ ഭാഗത്തെ കുടിവെള്ള പൈപ്പ്‌ വീണ്ടും പൊട്ടി വെള്ളം റോഡിലേക്കൊഴുകി. 14 കുടുംബങ്ങള്‍ക്ക്‌ ദിവസങ്ങളായി കുടിവെള്ളം എത്താത്തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ വാട്ടര്‍ അതോറിറ്റി ഇവിടെ പൊട്ടിയ പൈപ്പ്‌ മാറ്റിസ്‌ഥാപിച്ചത്‌. അറ്റകുറ്റപ്പണിക്കായി എടുത്തകുഴി പൂഴി ഉപയോഗിച്ച്‌ മൂടിയിരുന്നെങ്കിലും ഉറച്ചിരുന്നില്ല. പിന്നീട്‌ മറ്റൊരു വാഹനം എത്തിച്ചാണ്‌ താഴ്‌ന്ന വാന്‍ വലിച്ച്‌ മാറ്റിയത്‌

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW