-->
കോട്ടയം: അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളും യാത്രക്കാരും ഹാരമണിയിച്ചും പൂക്കള്‍ വിതറിയും ട്രയിനെ വരവേറ്റു.
നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍, കേരളാ കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.കെ. ജോസഫ്, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍, സ്‌റ്റേഷന്‍ മാനേജര്‍ പി.ജി. വിജയകുമാര്‍, ഡപ്യൂട്ടി സ്‌റ്റേഷന്‍ മാനേജര്‍ മാത്യു ജോസഫ് എന്നിവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ട്രയിനുകള്‍ക്കു കൂടുതല്‍ സേ്‌റ്റാപ്പുകള്‍ അനുവദിക്കുന്ന കാര്യം കേന്ദ്ര റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചെങ്കില്‍ മാത്രമേ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. പുതിയ മംഗളൂരു എക്‌സ്പ്രസ് ട്രയിന്‍ ബംഗളൂരുവിലേക്കു നീട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.