Friday, March 13, 2026 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

നെല്ലിയാനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സില്‍ വെള്ളവും വൈദ്യുതിയും എത്തി

uploads/news/2026/01/822354/4.jpg

പാലാ: ആറ്‌ വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നെല്ലിയാനി മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സ് കെട്ടിടത്തില്‍ വെള്ളവും വൈദ്യുതിയും എത്തി.
നാട്ടുകാരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ്‌ വെള്ളവും വൈദ്യുതിയും ലഭ്യമാക്കപ്പെട്ടത്‌. റവന്യൂ വകുപ്പാണ്‌ ഇതിനായി ഫണ്ട്‌ ലഭ്യമാക്കിയിരിക്കുന്നത്‌. ജില്ലാ ഭരണകൂടം അനുവദിച്ച മുപ്പതിനായിരത്തില്‍പരം രൂപ മീനച്ചില്‍ തഹസില്‍ദാര്‍ വാട്ടര്‍ അതോറിട്ടിക്ക്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ വാട്ടര്‍ കണക്ഷന്‌ നടപടിയായത്‌.
ഇത്രയും കാലം വൈദ്യുതിയും വെള്ളവും ഇല്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ ഇവിടേയ്‌ക്കുള്ള ഓഫീസ്‌ മാറ്റത്തിന്‌ വിവിധ വകുപ്പുകള്‍ തടസവാദം ഉന്നയിച്ചു കൊണ്ടിരുന്നത്‌. ഇനി എന്ത്‌ തടസമാണ്‌ വിവിധ വകുപ്പുകള്‍ ഉന്നയിക്കുന്നതെന്ന്‌ നിരീക്ഷിക്കുകയാണ്‌ നാട്ടുകാര്‍. ഒരു മാസം മുന്‍പ്‌ ജില്ലാ കലക്‌ടറും റവന്യൂ അധികൃതരും വര്‍ഷങ്ങളായി അടഞ്ഞ്‌ കിടന്ന മന്ദിരത്തില്‍ എത്തി പരിശോധന നടത്തുകയും പുതുവര്‍ഷത്തില്‍ ഓഫീസ്‌ മാറ്റത്തിന്‌ നടപടി ഉണ്ടാവുമെന്ന്‌ നാട്ടുകാര്‍ക്ക്‌ ഉറപ്പും നല്‍കിയിരുന്നു. പൊതുമരാമത്ത്‌ അധികൃതരെത്തി കാട്‌ വെട്ടിത്തെളിച്ച്‌ പരിസരം വൃത്തിയാക്കുകയും ചെയ്‌തിരുന്നു. അടിസ്‌ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കപ്പെട്ടതോടെ ഇവിടേയ്‌ക്ക് മാറ്റുന്നതിനായി നിശ്‌ചയിച്ചിരിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നൊന്നായി മാറ്റി സ്‌ഥാപിക്കണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയ്‌സണ്‍ മാന്തോട്ടവും കാണിയക്കാട്‌ റസിഡന്റ്‌സ് അസോസിയേഷനും അധികൃതരോട്‌ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ വാടക കൊടുത്ത്‌ പരിമിതമായ സൗകര്യങ്ങളോടെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലാ സബ്‌ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസാണ്‌ മാറ്റി സ്‌ഥാപിക്കേണ്ടത്‌.
സര്‍ക്കാര്‍ കെട്ടിടം ഉണ്ടായിരിക്കവെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ അനുമതി ഇല്ലാത്തതുമാണ്‌. ഇതു ലംഘിച്ചാണ്‌ ഖജനാവിന്‌ വലിയ ബാദ്ധ്യത വരുത്തി വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ ഓഫീസ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW