-->
വൈക്കം: അമലാപുരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും, വി. സെബാസ്‌ത്യനോസിന്റെയും തിരുനാളിന് കൊടിയേറി. അള്‍ത്താരയില്‍ വെഞ്ചരിച്ച കൊടിക്കൂറ വിശ്വാസികള്‍ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലേയ്‌ക്ക് എഴുന്നള്ളിച്ചു.
ഇന്നലെ വൈകിട്ട് 5.30ന് കുര്‍ബാനയ്‌ക്കുശേഷം ഫാ. വര്‍ഗീസ് മൈനാട്ടി തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് കിഴക്കേ കൊടിയാട് വരെ പ്രദക്ഷിണം നടത്തി. ചടങ്ങുകള്‍ക്ക് വികാരി ഫാ. ടോണി കോട്ടയ്‌ക്കല്‍, സെബാസ്‌റ്റിയന്‍ ചേന്നപള്ളി, ജോസഫ് കാട്ടുമുറി, കുഞ്ഞുമോന്‍ വലിയതറ, കണ്‍വീനര്‍ ജിജി പെരുമ്പള്ളി, ട്രസ്‌റ്റി ജോസ് കടവിത്തറ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വിശുദ്ധ സെബസ്‌ത്യനോസിന്റെയും നാളെ ഈശോയുടെ തിരുഹൃദയ തിരുനാളും നടക്കും. മുപ്പതോളം കുടുംബക്കാര്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്.