-->
പെരുവ: അമിത വേഗതയില്‍ എത്തിയ ടോറസ് ലോറിയിടിച്ചു ബൈക്ക് യാത്രികനു ഗുരുതര പരുക്ക്. കാരിക്കോട് ഗ്രേസ് വില്ലയില്‍ ചെറിയാന്‍ (75) നാണു പരുക്കേറ്റ് ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെ മൂര്‍ക്കാട്ടിപ്പടിയിലെ പെട്രോള്‍ പമ്പിനു മുന്‍വശത്താണ് അപകടം. വൈക്കം ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്ക് മണ്ണെടുക്കാന്‍ പോയ ടോറസ് ജോലിയാണ് ഇടിച്ചത്. ചെറിയാന്‍ ഓടിച്ച ബൈക്ക് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. കൈക്കും,
കാലിനും ഗുരുതര പരുക്കേറ്റ ചെറിയാനെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂര്‍ പോലീസ് സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.