Thursday, March 12, 2026 Last Updated 56 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

വലിയപള്ളിയില്‍ മൂന്നുനോമ്പ്‌ തിരുനാളിന്‌ നാളെ കൊടിയേറും

കടുത്തുരുത്തി: വലിയപള്ളിയിലെ മൂന്നു നോമ്പ്‌ തിരുനാളിന്‌ നാളെ കൊടിയേറും. മൂന്നുനോമ്പാചരണവും പുറത്ത്‌ നമസ്‌ക്കാരവും മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ 29 വരെ തീയതികളില്‍ നടക്കും.
തിരുനാളിനു മുന്നൊരുക്കമായി ഇന്നു വൈകിട്ട്‌ അഞ്ചിനു കുര്‍ബാന, തുടര്‍ന്ന്‌ ഫാ.ബിനോയി കരിമരുതിങ്കല്‍ പി.ഡി.എം. നയിക്കുന്ന സായാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും
നാളെ രാവിലെ 6.45ന്‌ വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ തിരുനാളിന്‌ കൊടിയേറ്റും. തുടര്‍ന്ന്‌ ലദീഞ്ഞ്‌, കുര്‍ബാന-ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, 9.30ന്‌ കുര്‍ബാന- ഫാ.സന്തോഷ്‌ മുല്ലമംഗലത്ത്‌. തിങ്കളാഴ്‌ച്ച രാവിലെ ഏഴിനു കോട്ടയം അതിരൂപതയിലെ നവവൈദീകര്‍ ചേര്‍ന്ന്‌ സമൂഹബലിയര്‍പിക്കും.
വൈകിട്ട്‌ 5.30ന്‌ വിശുദ്ധ യൂദതദ്ദേവൂസിന്റെ കപ്പേളയില്‍ ലദീഞ്ഞ്‌, തുടര്‍ന്ന്‌ പ്രദക്ഷിണം ആരംഭിച്ചു, വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ കപ്പേളയിലെത്തി പ്രാര്‍ഥന നടത്തി ആറിനു ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന്‌ ദര്‍ശന സമൂഹത്തിന്റെ വാഴ്‌ച്ച, വേസ്‌പര.
7.15ന്‌ മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ്‌ ജങ്‌ഷനിലുള്ള ലൂര്‍ദ്‌ ഗ്രോട്ടോയിലെത്തിച്ചു പ്രതിഷ്‌ഠിക്കും. 27ന്‌ രാവിലെ 6.30ന്‌ മാര്‍ക്കറ്റ്‌ ജങ്‌ഷനിലുള്ള കപ്പേളയില്‍ കുര്‍ബാന, 7.30ന്‌ പള്ളിയില്‍ സുറിയാനി പാട്ടുകുര്‍ബാന, രാത്രി ഏഴിന്‌ ലൂര്‍ദ്‌ കപ്പേളയില്‍ ലദീഞ്ഞ്‌, തുടര്‍ന്ന്‌ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണമായി വലിയപള്ളിയിലെത്തിച്ചു 8.30ന്‌ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ തിരുസ്വരൂപം പ്രതിഷ്‌ഠിക്കുന്നതോടെ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍. റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും. ഒമ്പതിന്‌ ആരംഭിക്കുന്ന പുറത്ത്‌ നമസ്‌ക്കാര ശുശ്രൂഷകള്‍ക്ക്‌ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സഹായ മെത്രാന്മാരായ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം, ഫാ.മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍, ഫാ.സിറിയക്‌ പടപുരയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. 9.45ന്‌ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ.തോമസ്‌ ആനിമൂട്ടില്‍, പത്തിന്‌ കപ്ലോന്‍ വാഴ്‌ച. 28ന്‌ രാവിലെ ആറിന്‌ കുര്‍ബാന, ഏഴിന്‌ മലങ്കര പാട്ടുകുര്‍ബാന, പത്തിന്‌ തിരുനാള്‍ റാസ-ഫാ.ജോര്‍ജ്‌ കറുകപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.സുനി പടിഞ്ഞാറേക്കര തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ പ്രദക്ഷിണം, 1.30ന്‌ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം അഞ്ചിന്‌ കുര്‍ബാന. സമാപനദിനമായ 29ന്‌ രാവിലെ 6.45ന്‌ പരേതരായ പൂര്‍വികര്‍ക്കുവേണ്ടി കുര്‍ബാന തുടര്‍ന്നു സിമിത്തേരി സന്ദര്‍ശനം.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW