Thursday, March 12, 2026 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

റെയില്‍വേയ്‌ക്ക് നാണക്കേടായി ചില ട്രെയിനുകള്‍

കോട്ടയം: സെന്‍സര്‍ ടാപ്പും വൃത്തിയും വെടിപ്പുമുള്ള ടോയ്‌ലെറ്റുമൊക്കെയായി അമൃത്‌ ഭാരത്‌ എക്‌സ്പ്രസ്‌ ട്രെയിനുകള്‍ സര്‍വീസ്‌ ആരംഭിക്കുമ്പോള്‍ റെയില്‍വേയ്‌ക്കു തന്നെ നാണക്കേടായി ചില ട്രെയിനുകള്‍.
മലിനജലം നിറഞ്ഞു കിടക്കുന്ന വാഷ്‌ബേസിന്‍, ചെളിയും മാലിന്യങ്ങളും നിറഞ്ഞ ടോയ്‌ലറ്റുമൊക്കെയുള്ള കേരള എക്‌സ്പ്രസ്‌ പോലുള്ള വണ്ടികളാണ്‌ യാത്രക്കാര്‍ക്കു ദുരിതമാകുന്നത്‌. തിരക്കേറുന്ന സമയങ്ങളില്‍ ട്രെയിനുകളിലെ ബാത്ത്‌റൂമുകള്‍ക്ക്‌ സമീപത്തുനിന്ന്‌ യാത്രചെയ്യുന്നവര്‍ നിരവധിയാണ്‌. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്‌ഥര്‍, ജോലിക്കാര്‍ തുടങ്ങി നിരവധി പേരാണ്‌ ഈ ദുരിതം അനുഭവിക്കുന്നത്‌.
ചില ദിവസങ്ങളില്‍ കേരളാ എക്‌സ്പ്രസിലെ, സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്ര ചെയ്യുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം ശോചനീയമാണെന്നു യാത്രക്കാര്‍ പറയുന്നു. ക്ലോസറ്റ്‌, വാഷ്‌ ബേസ്‌ എന്നിവിടങ്ങളില്‍ ചെളിവെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലാണ്‌.
ഇതിന്‌ സമീപത്ത്‌ നിന്ന്‌ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്‌ ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും വമിച്ച്‌ വേണം യാത്ര ചെയ്യാന്‍. കഴിഞ്ഞ ദിവസം യാത്രക്കാര്‍ ചേര്‍ന്നു വാഷ്‌ ബേസിലെ വെള്ളം നീക്കം ചെയ്‌തെങ്കിലും കമ്പാര്‍ട്ട്‌മെന്റിനുള്ളിലേക്കു മലിനജലം ഒഴുകിയെത്തി. ഫ്‌ളോറുകള്‍ തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌.
ഫ്‌ളോറുകളുടെ ഓരോ ഭാഗങ്ങള്‍ അടര്‍ന്നു മാറിയ നിലയിലുമാണ്‌. സാമൂഹികവിരുദ്ധര്‍ ഈ ഭാഗം കൈയടിക്കിയതോടെ ടോയ്‌ലെറ്റുകള്‍ക്ക്‌ സമീപം ലഹരിവിരുദ്ധ വസ്‌തുക്കള്‍ കൂടിക്കിടക്കുന്ന നിലയിലാണ്‌. കോട്ടയത്തുനിന്ന്‌ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്‌ പഠിക്കുന്നതിനും ജോലിയ്‌ക്കും, വിവിധ ആവശ്യങ്ങള്‍ക്കുമായി നിരവധി പേരാണ്‌ പ്രതിദിനം യാത്രചെയ്യുന്നത്‌. മാലിന്യങ്ങള്‍ക്കും ശോച്യാവസ്‌ഥയിലുമുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യേണ്ട ഗതികേടിലാണ്‌ യാത്രക്കാര്‍.
പുതിയ ട്രെയിനുകള്‍ അനുവദിക്കുമ്പോഴും, നിലവിലുള്ള ട്രെയിനുകള്‍ വൃത്തിയോടെ സൂക്ഷിക്കുന്നതിനും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വൃത്തിയാക്കുന്നതിനും വേണ്ട നടപടി അധികൃത സ്വീകരിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. പല ട്രെയിനുകളിലും ഞെങ്ങി ഞെരുങ്ങിയും കുടിവെള്ളം പോലും ലഭിക്കാതെയും യാത്ര ചെയ്യേണ്ടിവരുന്ന ഗതികേടിനൊപ്പമാണ്‌ ഇത്തരം പ്രശ്‌നങ്ങളും.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW