Saturday, March 14, 2026 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

ബ്രേക്ക്‌ തകരാറിലായി ബസ്‌; ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു

പാലാ: ബ്രേക്ക്‌ തകരാറിലായതിനെ തുടര്‍ന്ന്‌ നിയന്ത്രണം നഷ്‌ടപ്പെട്ട കെഎസ്‌ആര്‍ടിസി ബസ്‌ മനോധൈര്യത്താല്‍ വിദഗ്‌ധമായി നിയന്ത്രിച്ച െ്രെഡവര്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകിട്ട്‌ 3.10ന്‌ തൊടുപുഴ-പാലാ ഹൈവേയില്‍ കുറിഞ്ഞി കുഴിവേലി വളവിലാണ്‌ സംഭവം. 2.40 നു തൊടുപുഴയില്‍നിന്ന്‌ കോട്ടയത്തിന്‌ പോയ പാലാ ഡിപ്പോയിലെ ആര്‍.പി.സി 425 നമ്പര്‍ ചെയിന്‍ സര്‍വീസ്‌ ബസാണ്‌ അപകടത്തില്‍ പെട്ടത്‌.
കുഴിവേലി വളവില്‍ എത്തിയപ്പോള്‍ ബസിനടിയില്‍നിന്ന്‌ വലിയ ശബ്‌ദം 2 തവണ കേട്ടയുടനെ ബസിന്റെ നിയന്ത്രണം വിട്ട്‌ വളവ്‌ തിരിയാതെ റോഡിനു വലതു വശത്തേക്ക്‌ നീങ്ങുകയായിരുന്നു. റോഡ്‌ വശം വരെ എത്തിയ ബസ്‌ 30 അടിയിലേറെ താഴ്‌ചയിലേക്ക്‌ മറിയാതെ ഡ്രൈവറായ കെ.എം.മാഹിന്‍ വിദഗ്‌ധമായി നിയന്ത്രിച്ച്‌ റോഡിന്റെ ഇടതു വശം ചേര്‍ത്ത്‌ നിര്‍ത്തി. കോളജ്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 65 യാത്രക്കാരാണ്‌ ബസിലുണ്ടായിരുന്നത്‌. കണ്ടക്‌ടര്‍ വി.എന്‍. സജി അവസാന യാത്രക്കാരന്‌ ടിക്കറ്റുകൊടുത്ത്‌ ബസിന്റെ മുന്‍വശത്തുണ്ടായിരുന്നു. യാത്രക്കാരെ പിന്നാലെ എത്തിയ 2 ബസുകളിലായി കയറ്റി വിട്ടു.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW