Saturday, March 14, 2026 Last Updated 40 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.00 AM

ജീവിതക്ലേശങ്ങള്‍ക്കിടയിലും ശശികലയുടെ കണ്ണ്‌ മഞ്ഞളിച്ചില്ല

uploads/news/2026/01/822345/1.jpg

തൊടുപുഴ: ജോലിക്കിടയില്‍ വീണുകിട്ടിയത്‌ അഞ്ച്‌ പവന്റെ സ്വര്‍ണമാല.. ജീവിത പ്രാരാബ്‌ദം ഉണ്ടെങ്കിലും ഒ.ആര്‍ ശശികലയുടെ മനസ്‌ കുലുങ്ങിയല്ല. താന്‍ ജോലി ചെയ്യുന്ന സ്‌ഥാപന മേധാവിയെ അഞ്ചു ലക്ഷത്തോളം വിലമതിക്കുന്ന മാല ഏല്‍പ്പിച്ച്‌ ഇവര്‍ ഏവര്‍ക്കും മാതൃകയായിരിക്കുകയാണ്‌. മണക്കാട്‌ സ്വദേശിനിയായ ഒ.ആര്‍ ശശികലയാണ്‌ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്‌.
കഴിഞ്ഞ ബുധനാഴ്‌ച തൊടുപുഴ മങ്ങാട്ടുകവല ഫെഡറല്‍ ബാങ്കിന്‌ മുന്നില്‍ നിന്നാണ്‌ അഞ്ച്‌ പവന്റെ മാല ബാങ്കിലെ പാര്‍ട്ട്‌ ടൈം സ്വീപ്പറായ ഒ.ആര്‍. ശശികലക്ക്‌ കിട്ടുന്നത്‌. മാല ശശികല ബാങ്ക്‌ മാനേജര്‍ സുബിന്‍ സണ്ണിയെ ഏല്‍പ്പിച്ചു. മാനേജറാണ്‌ സ്വര്‍ണം തൊടുപുഴ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്‌. തുടര്‍ന്ന്‌ മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി പൊലീസ്‌ പത്രമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിയിപ്പ്‌ നല്‍കിയിരുന്നു.
കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റെതായിരുന്നു സ്വര്‍ണമാല. മങ്ങാട്ടുകവല ഫെഡറല്‍ ബാങ്കില്‍ നിന്നും പണം എടുക്കുവാനായി എത്തിയപ്പോഴാണ്‌ ബാഗില്‍ സൂക്ഷിച്ചിരുന്ന ഷേര്‍ലിയുടെ മാല നഷ്‌ടപ്പെട്ടത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചോടെ മാലയുടെ ഉടമ ഷേര്‍ളി കുര്യാക്കോസ്‌ കുടുംബസമേതം സ്‌റ്റേഷനില്‍ എത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ജി രാജേഷില്‍നിന്നും മാല കൈപ്പറ്റി. ഇടുക്കി ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ മനോജ്‌ കോക്കാട്ട്‌, മാല ഏല്‍പ്പിച്ച ഒ.ആര്‍ ശശികല തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Saturday 24 Jan 2026 10.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW