-->
കട്ടപ്പന: വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കളെ കുത്തി പരുക്കേല്‍പ്പിച്ച് യുവാവ്.
ഉപ്പുതറ മാട്ടുതാവളം പുത്തന്‍പുരയ്‌ക്കല്‍ സുമേഷ്(35) ഉപ്പുതറ പ്ലാക്കല്‍ രമ്യ(36), പ്ലാക്കല്‍ പി.കെ. രഞ്‌ജിത്ത്(31) എന്നിവരെയാണ് കുത്തി പരുക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ സുമേഷിനെ കട്ടപ്പന പോലീസ് അറസ്‌റ്റ് ചെയതു. വ്യാഴാഴ്‌ച രാവിലെ 7.45നാണ് സംഭവം. കല്‍ത്തൊട്ടിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ആക്രമണം.
പരുക്കേറ്റവരുടെ ബന്ധുവായ യുവതിയെ സുമേഷിന് വിവാഹം ചെയ്‌ത് നല്‍കാത്തതിന്റെ വിരോധത്താല്‍ പ്രതി പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
തുടര്‍ന്ന് കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തി. രമ്യയുടെ കാലിലും രഞ്‌ജിത്തിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.
ഇവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.