-->
കുറുപ്പംപടി: ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂളിലെ 76ാം വാര്‍ഷികാഘോഷവും, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും, യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബെന്നി ബഹനാന്‍ എം.പി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ പ്രിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ നിന്നും വിരമിക്കുന്ന ഹെഡ്‌മിസ്‌ട്രെസ് ഷീബ കെ. മാത്യു, മെര്‍ലി പോള്‍, മിനി ജോര്‍ജ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണവും, ക്രാരിയേലി സെന്റ് മേരീസ് പള്ളി വികാരി ഫാ. അബ്രഹാം ആലിയാട്ടുകുടി അനുഗ്രഹ പ്രഭാഷണവും നടത്തി.
വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് .പി.സി എന്‍ഡോവ്‌മെന്റ് വിതരണം ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ കലാപരിപാടിയും ലയം 2ഗ26, സ്‌കൂളിലെ 7ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കനിഹാ മനോജിന്റെ ചിത്ര പ്രദര്‍ശനവും സിനിമാ ലൈന്‍ പ്ര?ഡ്യൂസര്‍ സുഭാഷ് ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അസി. ഹെഡ്‌മിസ്‌ട്രെസ് സ്‌മിത ബിജു, പള്ളി ട്രസ്‌റ്റിമാരായ ഒ.കെ. ബിജു, പി.വ്. ബിനു, മാനേജര്‍ പ്രിന്‍സ് മാത്യു, ബ്ലോക്ക് മെമ്പര്‍ ശ്രീജ, സ്‌കൂള്‍ ബോര്‍ഡ് മെമ്പര്‍മാരായ ഷിജു കെ. ബേബി, ബൈജു വര്‍ഗീസ്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി അരീക്കല്‍, പിടിഎ പ്രസിഡന്റ് രഞ്‌ജിനി സജി, വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ദേവസി, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസിഡന്റ് ബേസില്‍ അരീക്കല്‍, എംപിടിഎ പ്രസിഡന്റ് മായ മോള്‍ .എം.എം, പിടിഎ വൈസ് പ്രസിഡന്റ് ബാബു എം.എസ് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, മുടക്കുഴ പഞ്ചായത്ത് മെമ്പറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അനെക്‌സ് ചൂരമുടി, സ്‌കൂള്‍ മുന്‍ മാനേജര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്‌റ്റാഫ് സെക്രട്ടറി സില്‍വി പോള്‍, കൊമ്പനാട് വായനശാല പ്രസിഡന്റ് റിജു കുര്യന്‍, പൂര്‍വ്വ അധ്യാപക പ്രധിനിധി ആനി പോള്‍, സ്‌കൂള്‍ സ്‌റ്റാഫ് മനോജ് ഭാസ്‌കര്‍, സ്‌കൂള്‍ ലീഡര്‍ ശേഖരന്‍ ഷിനോജ് എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.