Thursday, March 12, 2026 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.59 AM

തണ്ടേക്കാട്‌ ജമാഅത്ത്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

uploads/news/2026/01/822338/2.jpg

പെരുമ്പാവൂര്‍: തണ്ടേക്കാട്‌ ജമാഅത്ത്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും സെല്‍മിറ 2ഗ26 വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു.
മാനേജര്‍ പി.എ. മുക്‌താര്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷത്തെ സേവനത്തിന്‌ ശേഷം വിരമിക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപിക കെ. പ്രിന്‍സി പോളിന്‌ യാത്രയയപ്പ്‌ നല്‍കി. ആശാന്‍ സിനിമയുടെ നായകന്‍മാരായ ഇന്ദ്രന്‍സ്‌, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, ഗായകന്‍ ഷാനവാസ്‌ എന്നിവര്‍ പങ്കെടുത്തു. ജമാഅത്ത്‌ പ്രസിഡന്റ്‌ കെ.കെ. മജീദ്‌, ചെയര്‍മാന്‍ കെ.ബി. ഷാജഹാന്‍, പിടിഎ പ്രസിഡന്റ്‌ മുസ്‌തഫ ചിറ്റേത്തുകുടി, കിന്റര്‍ഗാര്‍ട്ടന്‍ മാനേജര്‍ അബ്‌ദുല്‍ നസീര്‍ മുല്ലപ്പിള്ളി, പ്രിന്‍സിപ്പല്‍ കെ.എച്ച്‌. നിസാ മോള്‍, പ്രധാനാധ്യാപിക വി.എം. മിനിമോള്‍, എം.എ. മുഹമ്മദലി, അബു കോക്കാടി, അന്‍സാര്‍ വലിയപറമ്പില്‍, അബ്ബാസ്‌ പുത്തലത്ത്‌, എം.പി.ടി.എ. പ്രസിഡന്റ്‌ നജീന അബ്ബാസ്‌, നേഴ്‌സറി എച്ച്‌.എം. ഇ.കെ. ബിന്ദു, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ.എ. നൗഷാദ്‌, കെ.ഇ. റഷീദ, ഡോ. ഷാനവാസ്‌, വി.പി. അബൂബക്കര്‍, കെ.എ. ഷെറീന, സ്‌കൂള്‍ ലീഡര്‍ ആമിര്‍ ദില്‍ഷാദ്‌ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക്‌ പ്ര?ഫിഷന്‍സി അവാര്‍ഡ്‌ നല്‍കി ആദരിച്ചു.
ജില്ല, സംസ്‌ഥാന കലോത്സവത്തില്‍ വിജയികളായ വിദ്യര്‍ഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി. സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്‌ എന്നിവയിലെ വിവിധ ക്യാമ്പില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക്‌ ആദരം നല്‍കി.
ജില്ല പഞ്ചായത്തംഗവും പൊതുമരാമത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായി തിരഞ്ഞെടുത്ത സ്‌കൂള്‍ മാനേജര്‍ പി.എ. മുഖ്‌താറിനെ ആദരിച്ചു.

Ads by Google
Advertisement
Saturday 24 Jan 2026 09.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW