Thursday, March 12, 2026 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.59 AM

കഞ്ചാവ്‌ പിടികൂടി

പെരുമ്പാവൂര്‍: കുന്നത്തുനാട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ പെരുമ്പാവൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും 110 ഗ്രാം ഗഞ്ചാവ്‌ പിടികൂടി. കേസില്‍ അസാം സ്വദേശിയായ അതിഥി തൊഴിലാളി ഷെറിഫുള്‍ ഇസ്ലാം (26)നെ അറസ്‌റ്റ് ചെയ്‌തു.ചെറുപൊതികളിലാക്കി 300-500 രൂപയ്‌ക്കാണ്‌ വില്‍പ്പന. ഗഞ്ചാവ്‌ വില്‍ക്കാനായി നില്‍ക്കുമ്പോഴാണ്‌ ഇയ്യാളെ പിടികൂടിയത്‌.
കുന്നത്തുനാട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എന്‍.കെ. മണി, പ്രിവന്റീവ്‌ ഓഫീസര്‍ നവാസ്‌ .സി.എം, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എം.ആര്‍. രാജേഷ്‌ അമല്‍ മോഹന്‍, ബെന്നി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 24 Jan 2026 09.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW