Saturday, March 14, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.59 AM

ജയ്‌ ഭാരത്‌ കോളേജ്‌ മെഗാ ജോബ്‌ ഫെയര്‍; 300ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിച്ചു

പെരുമ്പാവൂര്‍: വെങ്ങോല ജയ്‌ ഭാരത്‌ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളേജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോളിങ്‌ 26 മെഗാ ജോബ്‌ ഫെയര്‍ വന്‍വിജയം. വെള്ളിയാഴ്‌ച കോളേജ്‌ ക്യാമ്പസില്‍ വച്ച്‌ നടന്ന മേളയില്‍ സ്വദേശത്തും വിദേശത്തുമുള്ള ലുലു ഗ്രൂപ്പ്‌ ഇന്റര്‍നാഷണല്‍, അപ്പോളോ ടയേഴ്‌സ്, ജോയ്‌ ആലുക്കാസ്‌, കിരവലീ കിയ, മലയാള മനോരമ, അപ്പോളോ ഫാര്‍മസി, ഏഷ്യാനെറ്റ്‌ സാറ്റ്‌ലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌, മുത്തൂറ്റ്‌ മൈക്രോഫിന്‍ ഘറേ, സെന്‍ട്രല്‍ സൊസൈറ്റി, സാംസണ്‍ മോട്ടോര്‍സ്‌, ട്രേഡ്‌ ടോക്ക്‌സ് ആന്‍ഡ്‌ ലോജിക്‌ ബോക്‌സ്, തുടങ്ങിയ മുപ്പതോളം പ്രമുഖ കമ്പനികളാണ്‌ പങ്കെടുത്തത്‌.
വിവിധ തസ്‌തികകളിലായി മുന്നൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പ്രാഥമിക ഇന്റര്‍വ്യൂയിലൂടെ ജോലി ലഭിച്ചു. ജയ്‌ ഭാരത്‌ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ കോളേജ്‌ ചെയര്‍മാന്‍ എ.എം. കരീം മേള ഉദ്‌ഘാടനം ചെയ്‌തു.
പ്രിന്‍സിപ്പല്‍ പ്ര?ഫ. ഷാജഹാന്‍, പ്ലേസ്‌മെന്റ്‌ ഓഫീസര്‍ ജോബിന്‍, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ ജിതേഷ്‌ കുമാര്‍, വി.പി. മുഹമ്മദ്‌, അസി. പ്രഫ. സാബിറ ബീഗം, ക്യാമ്പസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഖാലിദ്‌ .പി.എ എന്നിവര്‍ സംസാരിച്ചു. പ്ലസ്‌ ടു തലം മുതല്‍ പ്ര?ഫഷണല്‍ ബിരുദധാരികള്‍ വരെ ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മേളയില്‍ പങ്കെടുത്തു.
സാധാരണക്കാര്‍ക്കും ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ക്കും ഒരേപോലെ പ്രയോജനപ്പെട്ട ഈ തൊഴില്‍മേളയിലൂടെ ജയ്‌ ഭാരത്‌ കോളേജ്‌ വലിയൊരു സാമൂഹിക പ്രതിബദ്ധതയാണ്‌ നിറവേറ്റിയതെന്ന്‌ ജോലി ലഭ്യമായ ഉദ്യോഗാര്‍ത്ഥികള്‍ നന്ദി പ്രകാശന വേളയില്‍ അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Saturday 24 Jan 2026 09.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW