-->
വടകര: ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേരെ വടകരയില്‍ എക്‌സൈസ് പിടികൂടി. മേപ്പയില്‍ കല്ലുനിരപറമ്പില്‍ ജ്യോതിസ് വീട്ടില്‍ പ്രവീണ്‍ (30), പയേ്ാേളി കോവുമ്മല്‍ താഴെ സുധീഷ് (28) എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍ ഹിറോഷും സംഘവും അറസ്‌റ്റ് ചെയ്‌തത്. 1.485 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഒറീസയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവുമായി പ്രവീണിന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് പിടിയിലായത്.
പ്രവീണിന്റെ സഹോദരന്‍ ഒറീസയില്‍ നിന്നാണ് വിവാഹം കഴിച്ചത്. സഹോദരനെയും കഞ്ചാവ് സഹിതം നേരത്തേ എക്‌സൈസ് പിടികൂടിയിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പ്രവീണും സുഹൃത്ത് സുധീഷും ചേര്‍ന്ന് ഒറീസയില്‍ നിന്ന് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.എന്‍ റിമേഷ്, അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രാകേഷ് ബാബു, സായിദാസ്, ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്‌കുമാര്‍, രാഹുല്‍ ആക്കിലേരി, മുസ്‌ബിന്‍, ശ്യംരാജ്, െ്രെഡവര്‍ പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.