-->
ബാലുശേരി: കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനവും വ്യാപാരി മിത്ര മരണാനന്തര ആനുകൂല്യ വിതരണവും ജനപ്രതിനിധികളെ ആദരിക്കലും ഉള്ളിയേരി സല്‍ക്കാര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്‌റ്റ്യന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് സി.കെ മൊയ്‌തീന്‍ കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാനത്തെ വാടകനിയന്ത്രണ നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രതിസന്ധികളും ചര്‍ച്ചയായി. സമ്മേളനത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്‍ രഘുത്തമന്‍, പി.പി വിജയന്‍, മനോജ് പനങ്കുറ, ഷാജി വീര്യമ്പ്രം, പി.കെ ഷാജി, സി.എം സന്തോഷ്, ഷമീര്‍, ഒ.പി ഗിരീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പ്രദേശത്തെ ജനപ്രതിനിധികളെ ആദരിക്കുകയും വ്യാപാരി മിത്ര പദ്ധതിയുടെ മരണാനന്തര ആനുകൂല്യ വിതരണം നിര്‍വ്വഹിക്കുകയും ചെയ്‌തു.യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: എം.പി സുനില്‍ കുമാര്‍, സെക്രട്ടറി: ആസ്സയിനര്‍ കെ, ട്രഷറര്‍: സി.എം സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.