Wednesday, March 11, 2026 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.58 AM

ക്ഷീരകര്‍ഷകര്‍ക്ക്‌ കാലിത്തീറ്റയ്‌ക്കുള്ള സബ്‌സിഡി പരിധി ഉയര്‍ത്തണം: പ്രിയങ്ക ഗാന്ധി എം.പി

മുക്കം: സംസ്‌ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ കാലിത്തീറ്റയ്‌ക്ക് നല്‍കുന്ന സബ്‌സിഡിയുടെ പരമാവധി പരിധി ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാന ക്ഷീര വകുപ്പ്‌ മന്ത്രി ജെ. ചിഞ്ചുറാണിക്ക്‌ പ്രിയങ്ക ഗാന്ധി എം.പിയുടെ കത്ത്‌.
ക്ഷീരകര്‍ഷകരുമായി നേരത്തെ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കത്ത്‌. കന്നുകാലികളുടെ തീറ്റയുടെ വില ഉള്‍പ്പടെ ഭീമമായ ഉദ്‌പാദന ചിലവ്‌ കര്‍ഷകര്‍ക്ക്‌ വലിയ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുവെന്ന്‌ പ്രിയങ്ക ഗാന്ധി എം.പി കത്തില്‍ പറഞ്ഞു. വയനാട്ടിലെ ആവശ്യത്തിന്‌ മാത്രം മൂവായിരം ഹെക്‌ടര്‍ കാലിത്തീറ്റ കൃഷി ചെയേ്േണ്ട സാഹചര്യമുള്ളപ്പോള്‍ നിലവില്‍ 1800 ഹെക്‌ടര്‍ മാത്രമാണ്‌ കൃഷി ചെയ്യുന്നത്‌.
കാലിത്തീറ്റ അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ സംഭരിക്കുന്നത്‌ ചെലവ്‌ വര്‍ദ്ധിപ്പിക്കുകയും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്‌. അന്‍പത്‌ രൂപ ഉദ്‌പാദന ചിലവുള്ളപ്പോള്‍ പാല്‍ സംഭരിക്കുന്നത്‌ 47 മുതല്‍ 48 രൂപ വരെ നിരക്കിലാണെന്ന്‌ പ്രിയങ്ക ഗാന്ധി എം.പി കത്തില്‍ പറഞ്ഞു.
കൂടാതെ വയനാട്ടില്‍ വന്യമൃഗ ശല്യവും ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്‌. നിലവില്‍ പച്ചപ്പുല്ലിന്‌ കിലോഗ്രാമിന്‌ 3 രൂപയും ഉണക്കപുല്ലിന്‌ 4 രൂപയും സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും വ്യക്‌തിഗത കര്‍ഷകന്‌ 5000 രൂപയും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപയും ഉയര്‍ന്ന പരിധി നിശ്‌ചയിച്ചിട്ടുള്ളത്‌ ഉയര്‍ത്തേണ്ടതുണ്ട്‌ എന്ന്‌ പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. ഇത്‌ ഉദ്‌പാദന ചെലവ്‌ കുറയ്‌ക്കാനും കര്‍ഷകര്‍ക്ക്‌ മത്സരക്ഷമത കൈവരിക്കാനും സഹായകമാവും.
കാലിത്തീറ്റ കൃഷിക്ക്‌ കൂടുതല്‍ സ്‌ഥലം ലഭ്യമാക്കുന്നതിനുള്ള ഇടപെടലും സര്‍ക്കാര്‍ നടത്തണമെന്നും ക്ഷീര സഹകരണ സ്‌ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ജി.എസ്‌.ടി ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാല്‍ ചാര്‍ട്ടര്‍ഡ്‌ അക്കൗണ്ടന്റുമാരുടെ സേവനം ലഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമോ മറ്റ്‌ ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തണമെന്നും പ്രിയങ്ക ഗാന്ധി എം.പി കത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 24 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW