Thursday, March 12, 2026 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.58 AM

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

uploads/news/2026/01/822329/2.jpg

മുതുകുളം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ആറാട്ടുപുഴ തീരത്ത്‌ നീട്ടുവല ഉപയോഗിച്ച്‌ മീന്‍പിടിക്കാനിറങ്ങിയ തറയില്‍ ക്കടവ്‌ മധുഭവനത്തില്‍ മധു(49)വിനെയാണ്‌. വ്യാഴാഴ്‌ച രാവിലെ പത്തോടെ കാണാതായത്‌. ഇന്നലെ രാവിലെ ഫിഷറീസ്‌ ബോട്ടും ഫിഷറീസ്‌ റെസ്‌ക്യൂ വള്ളവും മത്സ്യത്തൊഴിലാളികള്‍ മറ്റു വള്ളങ്ങളിലും ഒരുമിച്ചുചേര്‍ന്ന്‌ കടലില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ തിരച്ചില്‍ നടത്തി.
തുടര്‍ന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയ സ്‌ക്യൂബ ഡൈവിങ്‌ ടീമും തിരച്ചില്‍ നടത്തി. ഭാരതീയ തീരസംരക്ഷണ സേന, ഭാരതീയ നാവികസേനയുടെ ഹെലികോപ്‌റ്റര്‍ എന്നിവ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. രാത്രിവരെ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നും ഫിഷറീസ്‌ വകുപ്പ്‌ ബോട്ടും വള്ളവും തിരച്ചില്‍ തുടരുമെന്ന്‌ ഫിഷറീസ്‌ സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. തറയില്‍ക്കടവ്‌ ഫിഷറീസ്‌ ആശുപത്രിക്ക്‌ സമീപം കരയോട്‌ ചേര്‍ന്നാണ്‌ വല നീട്ടാനിറങ്ങിയത്‌. കരയില്‍ ഇദ്ദേഹത്തിന്റെ വസ്‌ത്രവും ചെരുപ്പും കണ്ടതോടെയാണ്‌ നാട്ടുകാരില്‍ ചിലര്‍ക്ക്‌ സംശയം തോന്നിയത്‌. വല കൊണ്ടുവന്ന ചരുവം വെളളത്തിലും പൊങ്ങിക്കിടന്നിരുന്നു. രാവിലെ ഒരുതവണ മീനുമായി കയറിയശേഷം രണ്ടാമതും വല നീട്ടാനായി പോയപ്പോഴാണ്‌ മധുവിനെ കാണാതാകുന്നത്‌.

Ads by Google
Advertisement
Saturday 24 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW