-->
അമ്പലപ്പുഴ: ഡല്‍ഹിയില്‍ നടക്കുന്ന 76- മത് റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുക്കാന്‍ അമ്പലപ്പുഴ സ്വദേശിനി ആവണിക്കും അവസരം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അച്യുതത്തില്‍ രാജീവിന്റെയും രശ്‌മിയുടെയും മകളാണ് ആവണി ആര്‍. എന്‍.സി.സി കേരള ആന്റ് ലക്ഷദ്വീപ് ഡയറക്‌ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്‌റ്റര്‍ റാലിയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ രണ്ടാം വര്‍ഷ ഗണിതശാസ്‌ത്ര വിദ്യാര്‍ഥിനിയാണ് ആവണി.
അമ്പലപ്പുഴ ഗവ. മോഡല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എസ്.പി.സി, എന്‍.എസ്.എസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ പരിശ്രമവും പരിശീലനവുമാണ് ആവണിക്ക് ഈ സുവര്‍ണാവസരം നേടിക്കൊടുത്തത്. ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ പരിശീലനത്തിലാണ് ആവണി.