Thursday, March 12, 2026 Last Updated 18 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.57 AM

കളഞ്ഞുകിട്ടിയ ബാഗ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച്‌ യുവാക്കള്‍ മാതൃകയായി

പുളിങ്കുന്ന്‌: കളഞ്ഞുകിട്ടിയ ബാഗ്‌, വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച്‌ യുവാക്കള്‍ മാതൃകയായി.
പ്രവാസിയായ പുളിങ്കുന്ന്‌ കാഞ്ഞിക്കല്‍ വീട്ടില്‍ ജോസഫ്‌ മാത്യുവിന്റെ 1,00,000രൂപ വിലയുള്ള എസ്‌ 24 അള്‍ട്രാ മൊബൈല്‍ ഫോണ്‍, എമിറേറ്റ്‌സ് ഐ.ഡി കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, നാല്‌ എ.റ്റി.എം കാര്‍ഡുകള്‍, യു.എ.ഇ ദിര്‍ഹം എന്നിവയടങ്ങിയ ബാഗാണ്‌ യാത്രാ മധ്യേ നഷ്‌ടപ്പെട്ടു പോയിരുന്നത്‌.
പുളിങ്കുന്ന്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാര്‍ഥിയായ കൈനകരി തോട്ടുവാത്തല പനമുക്കം വീട്ടില്‍ മനോജിന്റെ മകന്‍ നിവേദ്‌, സ്‌കൂബാ ഡൈവറായ കൈനകരി തോട്ടുവാത്തല ദേവസ്വംപറമ്പ്‌ വീട്ടില്‍ സന്തോഷിന്റെ മകന്‍ അബിന്‍ എന്നിവര്‍ക്കാണ്‌ ഇവ ലഭിച്ചത്‌. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി പതിനൊന്നോടെ പുളിങ്കുന്നിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരും വഴി പൊട്ടുമുപ്പത്‌ പാലത്തിനു സമീപം വച്ച്‌ ബാഗ്‌ ലഭിക്കുകയായിരുന്നു.
ഉടന്‍ അവര്‍ പുളിങ്കുന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ച്‌ നല്‍കി. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ബാഗിന്റെ അവകാശിയെ കണ്ടെത്തി ഇന്നലെ കൈമാറി.

Ads by Google
Advertisement
Saturday 24 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW