Thursday, March 12, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.57 AM

പൈപ്പ്‌ വീണ്ടും പൊട്ടി എട്ടു പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം മുടങ്ങും

ചേര്‍ത്തല: കുടിവെള്ള പൈപ്പ്‌ വീണ്ടും പൊട്ടി. താലൂക്കിന്റെ വടക്കന്‍ മേഖലയിലെ എട്ടു പഞ്ചായത്തുകളില്‍ അഞ്ചു ദിവസം ജലവിതരണം മുടങ്ങും.
ദേശീയപാത പുനര്‍ നിര്‍മാണത്തിനിടെ ചന്തിരൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന്‌ സമീപമാണ്‌ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ പൊട്ടിയത്‌.
നടക്കുന്നതിനാല്‍ ഇന്ന്‌ മുതല്‍ 29 വരെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്‌, കുത്തിയതോട്‌, തുറവൂര്‍, പട്ടണക്കാട്‌, കടക്കരപ്പള്ളി, വയലാര്‍ എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണമായി ജല വിതരണം മുടങ്ങുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി എന്നിവിടങ്ങളിലും പൈപ്പ്‌ പൊട്ടി ദിവസ ങ്ങളോളം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. പൈപ്പ്‌ പൊട്ടിതിനെ തുടര്‍ന്ന്‌ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം പമ്പിങ്‌ ആരംഭിക്കുമ്പോള്‍ ലഭിക്കുന്നത്‌ മാലിന്യം കലര്‍ന്ന ജലമാണെന്ന്‌ വ്യാപക പരാതി ഉയര്‍ന്നി ട്ടുണ്ട്‌. പൈപ്പ്‌ പൊട്ടല്‍ പതിവാകുകയും അറ്റകുുറ്റപ്പണികള്‍ വൈകുകയും ചെയ്യുന്നത്‌ ജനങ്ങള്‍ക്ക്‌ ദുരിതമാകുമ്പോഴും അധികൃതര്‍ നിസംഗത തുടരുകയാണ്‌.

Ads by Google
Advertisement
Saturday 24 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW