Thursday, March 12, 2026 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.57 AM

കാര്‍ത്ത്യായനിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

പൂച്ചാക്കല്‍: ഷീറ്റ്‌ മേഞ്ഞ കുടിലില്‍ താമസിക്കുന്ന കാര്‍ത്ത്യായനിയമ്മക്ക്‌ വീടെന്ന സ്വപ്‌നം പൂവണിയുന്നു. പഞ്ചായത്ത്‌ പതിനാലാം വാര്‍ഡിലെ കോഴിച്ചാല്‍ നികര്‍ത്തില്‍ താമസിക്കുന്ന നിര്‍ധനയായ കാര്‍ത്ത്യായനിക്കാണ്‌ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം മന്നത്ത്‌ ഗ്രൂപ്പ്‌ യാഥാര്‍ഥ്യമാകുന്നത്‌. ബന്ധുക്കളോ സ്വന്തക്കാരോ ആരുമില്ലാത്ത കാര്‍ത്ത്യായനി വര്‍ഷങ്ങളായി ഷീറ്റ്‌ മേഞ്ഞ ഒരു ചെറു ഷെഡിലാണ്‌ കഴിഞ്ഞിരുന്നത്‌.
മഴക്കാലങ്ങളില്‍ സ്‌കൂള്‍ വരാന്തകളിലും അയല്‍വാസികളുടെ വീടുകളിലും അന്തിയുറങ്ങിയിരുന്നത്‌. വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വിവിധ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നു. അഗതി വിഭാഗത്തില്‍പ്പെടുന്ന എസ്‌.സി കുടുംബങ്ങള്‍ക്ക്‌ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചിരുന്ന ഫണ്ടും ഇവര്‍ക്കു ലഭിച്ചിരുന്നില്ല.
കാര്‍ത്ത്യായനിയുടെ ദുരവസ്‌ഥ വാര്‍ഡ്‌ അംഗം അഡ്വ. എസ്‌. രാജേഷ്‌, ശ്രീകണ്ടേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ഷലീന എന്നിവര്‍ മന്നത്ത്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. ഉണ്ണികൃഷ്‌ണന്‍ നായരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിന്‌ ശേഷം കാര്‍ത്ത്യായനിക്കായി വീട്‌ നിര്‍മിച്ച്‌ നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
കാര്‍ത്ത്യായനിയുടെ സ്വപ്‌നഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മന്നത്ത്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. ഉണ്ണികൃഷ്‌ണന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം അഡ്വ. എസ്‌. രാജേഷ്‌, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ഷലീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിഷുവിന്‌ മുമ്പായി വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്ന്‌ ഡോ. ഉണ്ണികൃഷ്‌ണന്‍ മന്നത്ത്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 24 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW