Thursday, March 12, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.57 AM

പോള സംഭരിച്ച്‌ ജൈവവള ഉത്‌പാദനം: നിലച്ച പദ്ധതി പുനരാരംഭിക്കണമെന്ന്‌ സമിതി

എടത്വാ: മുട്ടാര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോള സംഭരിച്ച്‌ ജൈവവളം ഉത്‌പാദിപ്പിച്ചിരുന്ന പദ്ധതി നിലച്ചു. പദ്ധതി പുനരാരംഭിക്കണമെന്ന്‌ നെല്‍കര്‍ഷ സംരക്ഷണ സമിതി. 2015 -20 കാലഘട്ടങ്ങളില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ തോടുകളിലെയും പാടശേഖരങ്ങളിലെയും പോളകള്‍ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഭരിച്ച്‌ എഫക്‌ടീവ്‌ മൈക്രാ ഓര്‍ഗാനിസം സൊലൂഷന്‍ പ്രകാരം ജൈവവളമാക്കുന്ന പ്രവര്‍ത്തി നടപ്പിലാക്കിയിരുന്നു. പ്രാദേശികമായി ഉത്‌പാദിപ്പിച്ചിരുന്ന വളം കാര്‍ഷിക ആവശ്യങ്ങള്‍ക്ക്‌ കര്‍ഷകര്‍ യഥേഷ്‌ടം ഉപയോഗിച്ചിരുന്നു.
കുട്ടനാട്ടില്‍ മുട്ടാര്‍ പഞ്ചായത്തില്‍ മാത്രമാണ്‌ ഈ പദ്ധതി നടപ്പാക്കിയിരുന്നത്‌. ജൈവവള ഉത്‌പാദനത്തിനൊപ്പം തോടുകളും പാടശേഖരങ്ങളും മാലിന്യ മുക്‌തമാകുകയും ചെയ്‌തിരുന്നു. പദ്ധതിയുടെ മസ്‌ട്രോള്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം തയാറാക്കി തൊഴിലാളികള്‍ക്ക്‌ തൊഴിലും വേതനവും ലഭിച്ചിരുന്നു. ഈ പദ്ധതി തുടര്‍ന്ന്‌ നിര്‍വഹിക്കാന്‍ പുതിയ ഭരണസമിതിക്ക്‌ കഴിഞ്ഞിരുന്നില്ല. മുട്ടാര്‍ പഞ്ചായത്തില്‍ ഈ പദ്ധതി പുനരാംരഭിക്കാനും കുട്ടനാട്ടിലെ മറ്റ്‌ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കി ജൈവവള ഉത്‌പാദനം വര്‍ധിപ്പിച്ച്‌ തോടുകളെ സംരക്ഷിച്ച്‌ നിര്‍ത്താനുള്ള ഉത്തരവ്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ നേടിയെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാരും എം.പിമാരും മുന്‍കൈ എടുക്കണമെന്ന്‌ നെല്‍കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ്‌ ബോബന്‍ ചുരക്കുറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 24 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW