-->
കായംകുളം: നഗരസഭയില്‍ മോതിരം കാണാതായ സംഭവം ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യം.
ഹരിത കര്‍മ്മ സേനയ്‌ക്ക് കളഞ്ഞുകിട്ടി നഗരസഭാ ഓഫീസില്‍ ഏല്‍പ്പിച്ച മോതിരം കാണാതായി എന്ന നിലയില്‍ മുന്‍ നഗരസഭാ ചെയര്‍പഴ്‌സണിനെതിരെ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട കേസ്, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി പുതിയ നഗരസഭാ ഭരണനേതൃത്വവും യു.ഡി.എഫും അടിസ്‌ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും ആയതിനാല്‍ കേസിന്റെ അന്വേഷണം ഉയര്‍ന്ന പോലീസ് ഓഫീസറെ ഏല്‍പ്പിച്ചു സത്യസന്ധമായ അന്വേഷണം നടത്തി സത്യാവസ്‌ഥ വെളിവാക്കുന്നതിനും തനിക്കു നീതി ലഭിക്കുന്നതിനും വേണ്ട നടപടി കള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പട്ട് നഗരസഭാ മുന്‍ ചെയര്‍പഴ്‌സണ്‍ പി .ശശികല ഡി.ജി.പിയ്‌ക്ക് നിവേദനം നല്‍കി.