-->
പത്തനംതിട്ട: വിദ്യാഭ്യാസ പ്രക്രിയയില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനമെന്ന് ഡോ റോയ്‌സ് മല്ലശേരി. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പേരെന്റ്‌സ് വിദ്യാഭ്യാസ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് ഫാ. ഷൈജു കുര്യന്‍, സ്‌റ്റാഫ് സെക്രട്ടറി വിനോദ് മാത്യു, മുന്‍ പ്രിന്‍സിപ്പാള്‍ ഷൈനി ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.