Wednesday, March 11, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.38 AM

പദ്ധതികളും പണവും ഒഴുകി, തെളിനീര്‍ മാത്രം വന്നില്ല ശുദ്ധജലം കിട്ടാക്കനി

uploads/news/2026/01/822141/3.jpg

പദ്ധതികളും പണവും ഒഴുകിയെങ്കിലും ഇന്നും ശുദ്ധജലം ഇല്ലാത്ത നാടാകുകയാണ്‌ പന്തളം. ശുദ്ധവായു ആണ്‌ ഒരു നാടിന്റെ ജീവാമൃതം. വൃത്തിയുള്ള നഗരം നാടിന്റെ സമ്പത്താണ്‌. ശുദ്ധജല ലഭ്യതയാണ്‌ നാടിനോട്‌ ചെയ്യാവുന്ന പുണ്യം. എന്നാല്‍ പന്തളംതികച്ചും വ്യത്യസ്‌ഥം. ഇത്‌ പോലെ വൃത്തിഹീനമായ ഒരു നഗരം സമീപപ്രദേശങ്ങളിലില്ല. വീശിയടിക്കുന്ന കാറ്റിന്‌ പോലും ദുര്‍ഗന്ധം. മൂക്ക്‌ പൊത്താതെ നടക്കാനാവില്ല. മുട്ടാര്‍ നീര്‍ ചാല്‍ ആണ്‌ പ്രധാന കാരണം, പലര്‍ക്കും മുട്ടാര്‍ ചാല്‍ പണം കായ്‌ക്കുന്ന ഇടമാണ്‌. മാവരപുഞ്ചയില്‍ നിന്നും തെളിനീരൊഴുകി, അത്‌ കടയ്‌ക്കാട്‌ കല്ലൂപാലത്തിന്‌ താഴെ എത്തുന്നതോടെ മലിനമാവുന്നു. ഇത്‌ എം.സി റോഡിലെ കുറുന്തോട്ടയം പാലത്തിനടിയിലൂടെ ഒഴുകി മുട്ടാര്‍ വഴി കരിങ്ങാലി പുഞ്ചയിലെത്തുന്നു. എന്നാല്‍ ഇപ്പോഴും ഇവിടെ നീരൊഴുക്കില്ല.
ആറ്‌ മാസം മുന്‍പ്‌ 31.7 ലക്ഷം രൂപാ മുതല്‍ മുടക്കി ചാല്‍ നവീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നവീകരണം രണ്ടു വട്ടം , മുന്‍പ്‌ പോളവാരലിന്റെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കി. ഇപ്പോള്‍ ചാല്‍ മലിനമാണ്‌. ടൗണില്‍ നിന്നു നോക്കിയാല്‍ കാണാം ചാലിലെ കക്കൂസ്‌ മാലിന്യം. മറ്റ്‌ മലിന വസ്‌തുക്കള്‍ വേറെയും . ചാലിന്റെ പുറമ്പോക്ക്‌ ഭൂമി കൈയ്യേറിയവര്‍ അനവധി. അവരാണ്‌ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത്‌. കരകളിലെ വന്‍കിട സ്‌ഥാപനങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നത്‌ ഇവിടേക്ക്‌, അഞ്ചോളം കിലോമീറ്റര്‍ നീളുന്നചാലിന്റെ കരകളില്‍ താമസക്കാര്‍ അനവധിയുണ്ട്‌. അവരുടെ കിണറുകള്‍ മലിനമാണ്‌.ചാലിന്റെ കരകളിലെ ഹോട്ടലുകളില്‍ നല്‍കുന്നത്‌ മലിനജലം. ചാലിന്റെ ആഴത്തിനേക്കാള്‍ താഴ്‌ച്ചയില്‍ പൈപ്പിട്ടാണ്‌ വന്‍തോതില്‍ മലിന വസ്‌തുക്കള്‍ ഒഴുക്കിവിടുന്നത്‌.
മുട്ടാര്‍ നിര്‍ ചാലിന്‌ പഴയ കാല ചരിത്രം ഉണ്ട്‌. കുറുന്തോട്ടയം ചന്ത നിലനിന്ന കാലം. തമിഴ്‌നാട്ടില്‍ നിന്നു പോലും കച്ചവടക്കാര്‍ എത്തിയിരുന്നു. അവരും , പ്രദേശവാസികളും കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിച്ചിരുന്ന വെള്ളമായിരുന്നു മുട്ടാര്‍ നിര്‍ ചാലിലേത്‌. എന്നാല്‍ ഇന്ന്‌ ചാല്‍ മലിനമാക്കുന്നവര്‍ അധികാരികളുടെ മുക്കിന്‌ കീഴെ, നഗരസഭയിലെ ആരോഗ്യ വിഭാഗം നോക്കുകുത്തി.
ഒരു ജനതയുടെ ആരോഗ്യത്തിന്‌ വെല്ലുവിളിയാവുന്ന ചാല്‍ മാത്രമല്ല, പന്തളം ടൗണിലെ ചില ഹോട്ടലുകളും ആരോഗ്യ രംഗത്ത്‌ നഗരത്തെ തകര്‍ക്കുന്നു. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന തട്ടുകടകള്‍ , ആവ ഉച്ചയ്‌ക്ക് ശേഷം തുറക്കും . വൃത്തിഹീനമായ അന്തരിക്ഷം,തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന നിരോധിതപാല്‍, എണ്ണകള്‍, രുചിയ്‌ക്കായി കാന്‍സര്‍ പരത്തുന്ന കളറുകള്‍. പഴകിയ മാംസവും , മീനും, കടകളില്‍ നിന്നും തിരികെ എടുക്കുന്ന ചപ്പാത്തികള്‍ ഇവയൊക്കെ ഇരുളിന്റെ മറവില്‍ നാട്ടുകാരും യാത്രികരും കഴിച്ച്‌ രോഗാവസ്‌ഥയിലാവുമ്പോഴും ഭക്ഷ്യ സുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ഉറക്കത്തിലാണ്‌.
പരാതി ഏറുമ്പോള്‍ ചില ഹോട്ടലുകളില്‍ പുലര്‍ച്ചെയെത്തി ചില പഴകിയ പലഹാരങ്ങള്‍ പിടിച്ചെടുത്ത്‌ നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട്‌ സോഷ്യല്‍ മീഡിയിലൂടെ പ്രാഗല്‍ഭ്യം കാട്ടുന്ന നടപടിക്കെതിരെ പന്തളംപ്രതിഷേധിച്ചു തുടങ്ങി. പന്തളത്ത്‌ ഒന്നു മുതല്‍ തുടങ്ങണം. ഭരണ-പ്രതിപക്ഷകള്‍ വികസന കാര്യത്തില്‍ വിഘടിക്കരുത്‌. ഈ നാടിന്റെ വികസനത്തിന്‌ ഒരേ സ്വരംവേണം. ഉദ്യോഗസ്‌ഥ ഭരണത്തില്‍ നിന്നും നാടിനെ മോചിപ്പിക്കണം. ആര്‍ജവമുള്ള ജനപ്രതിനിധികള്‍ കക്ഷി ബന്ധങ്ങള്‍ മറന്ന്‌ ഇതിനെതിരെ വിരല്‍ ചൂണ്ടണം.
നൂറനാട്‌ മധു
പന്തളം

Ads by Google
Advertisement
Friday 23 Jan 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW