Wednesday, March 11, 2026 Last Updated 8 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.38 AM

കലാമേളകള്‍ പ്രകാശനത്തിന്റെ വേദിയാകണം: ഡോ. തോമസ്‌ മാര്‍ തീത്തോസ്‌

uploads/news/2026/01/822140/2.jpg

മല്ലപ്പള്ളി: കലാമേളകള്‍ പ്രകാശനത്തിന്റെ വേദിയാകണമെന്ന്‌ ഡോ. തോമസ്‌ മാര്‍ തീത്തോസ്‌. മാര്‍ത്തോമ്മാ സഭയുടെ 13 മന്ദിരങ്ങളുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ മല്ലപ്പള്ളി ആശ്രയ മന്ദിരത്തില്‍ നടന്ന മന്ദിരം കലാമേള ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്മേളനത്തില്‍ കുമ്പനാട്‌ ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട്‌ റവ. കെ.എസ്‌. മാത്യൂസ്‌ അദ്ധ്യക്ഷത വഹിച്ചു. മന്ദിരം ഫെലോഷിപ്പ്‌ സെക്രട്ടറി ജോസി കുര്യന്‍, ട്രഷറാര്‍ വറുഗീസ്‌ തരകന്‍, അയിരൂര്‍ കര്‍മ്മേല്‍ മന്ദിരം സൂപ്രണ്ട്‌ റവ. സാജു സഖറിയാ, ആശാനിലയം സൂപ്രണ്ട്‌ റവ. ആല്‍വിന്‍ അലക്‌സാണ്ടര്‍, ആശ്രയ സെക്രട്ടറി ഡോ. ജേക്കബ്‌ ജോര്‍ജ്‌ജ്, ലിജി ജോജി, സാറാമ്മ പി. ജോര്‍ജ്‌ജ് എന്നിവര്‍ പ്രസംഗിച്ചു.കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ കൊട്ടാരക്കര ജൂബിലി മന്ദിരത്തിനും രണ്ടാം സ്‌ഥാനം നേടിയ ആനപ്രാമ്പാല്‍ ജെ.എം. എം. മന്ദിരത്തിനും ട്രോഫിയും സമ്മാനങ്ങളും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സിന്ദു സുഭാഷ്‌ വിതരണം ചെയ്‌തു.

Ads by Google
Advertisement
Friday 23 Jan 2026 04.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW