-->
പത്തനംതിട്ട : വിദ്യാഭ്യാസം പുസ്‌തകപഠനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് നല്ല മനുഷ്യരാക്കുന്ന പരിശീലനമാണ് എന്ന് ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അഭിപ്രായപെട്ടു. മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പി.ടി.എ പ്രസിഡണ്ട് ജോണ്‍പോള്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ, വാര്‍ഡ് കൗണ്‍സിലര്‍ സി. കെ. അര്‍ജുനന്‍, മിനി തോമസ്, ചെറിയാന്‍ജി, മിനി ഇടിക്കുള, ബിനു ജോണ്‍, അതുല്‍ കെ.എസ്, ജോര്‍ജ് ബിനുരാജ്, ജനറല്‍ കണ്‍വീനര്‍ റെജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.