-->
വൈക്കം: മംഗളം അക്ഷരജ്യോതിക്ക് വെച്ചൂര്‍ ദേവീവിലാസം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വൈക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെലസ്‌റ്റിയ പ്ര?ഡക്ഷന്‍സ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായ 'രഘുറാം'മില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ധ്രുവിനെ അവതരിപ്പിക്കുന്ന അരവിന്ദ് വിനോദും, ആഘോഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രത്തിന്റെ നിര്‍മാതാവുമായ ക്യാപ്‌റ്റന്‍ വിനോദും ചേര്‍ന്നാണ് അക്ഷരജ്യോതി ഉദ്‌ഘാടനം ചെയ്‌തത്. സ്‌കൂള്‍ അധ്യാപിക സി. അമ്പിളി മംഗളം ദിനപ്പത്രം ഏറ്റുവാങ്ങി. മംഗളം ലേഖകന്‍ പി.വി ബിജേഷ് ആമുഖ പ്രഭാഷണം നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.