Saturday, March 14, 2026 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

കുടുംബശ്രീയുടെ ടേക്ക്‌ എവേ കൗണ്ടര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

uploads/news/2026/01/822134/4.jpg

തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെയും തൊടുപുഴ നഗരസഭ സി.ഡി.എസിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ ആരംഭിച്ച ടേക്ക്‌ എവേ പാര്‍സല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനോട്‌ ചേര്‍ന്ന്‌ സജ്‌ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്‌ഘാടനം നഗരസഭ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ പി.എ. ഷാഹുല്‍ ഹമീദ്‌ നിര്‍വഹിച്ചു.
നാടന്‍ രുചിക്കൂട്ടുകള്‍ക്കൊപ്പം ന്യൂജന്‍ വിഭവങ്ങളും കോര്‍ത്തിണക്കിയാണ്‌ കുടുംബശ്രീ കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്‌. പ്രഭാതഭക്ഷണം, ഉച്ചയൂണ്‌, അത്താഴം എന്നിവയ്‌ക്ക് പുറമെ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ബ്രോസ്‌റ്റഡ്‌ ചിക്കന്‍ വിഭവങ്ങളും ഇവിടെനിന്ന്‌ മിതമായ നിരക്കില്‍ പാഴ്‌സലായി ലഭിക്കും. ആരോഗ്യകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ മേഴ്‌സി സെബാസ്‌റ്റ്യന്‍, മൂന്നാം വാര്‍ഡ്‌ കൗണ്‍സിലര്‍ ബിജി സുരേഷ്‌ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്‌ഠന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സേതുലക്ഷ്‌മി, അശ്വനി, അരുണ്‍ വി.എ, സൗമ്യ ഐ.എസ്‌, ബിപിന്‍ കെ.വി. എന്നിവരും ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ്‌ ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ സ്‌റ്റാഫുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW