Saturday, March 14, 2026 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

ഇടുക്കി മെഡിക്കല്‍ കോളജിന്റെ പഴയ കെട്ടിടത്തിന്‌ മുന്നിലെ സംരക്ഷണഭിത്തി അപകടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധം

uploads/news/2026/01/822131/1.jpg

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പഴയ കെട്ടിടത്തിനു മുന്നിലുള്ള സംരക്ഷണ ഭിത്തി അപകടാവസ്‌ഥയിലായിട്ടും ബന്ധപ്പെട്ടവര്‍ ഇത്‌ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ വ്യാപക പ്രതിഷേധം.
അഞ്ചു വര്‍ഷം മുമ്പ്‌ 80 ലക്ഷം രൂപ ചിലവിലാണ്‌ സംരക്ഷണഭിത്തി നിര്‍മിച്ചത്‌. നിര്‍മാണത്തിലെ അപാകതമൂലമാണ്‌ സംരക്ഷണ ഭിത്തിയുടെ കെട്ട്‌ തള്ളി അപകടാവസ്‌ഥയിലായതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. സംരക്ഷണ ഭിത്തിയുടെ പൊക്കത്തിനു അനുസരിച്ച്‌ അടിത്തറയുടെ വീതി കൂട്ടാതെ നിര്‍മിച്ചതിനാലാണ്‌ കെട്ട്‌ തള്ളിയെതെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. ഉദ്യോഗസ്‌ഥരും കരാറുകാരും ചേര്‍ന്ന്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ സംരക്ഷണഭിത്തി നിര്‍മിച്ചതെന്നും ആരോപണമുണ്ട്‌. ഭിത്തിയുടെ പലഭാഗങ്ങളിലും ചെറിയ മരങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്‌.
ഇവ വളരുംതോറും ഭിത്തിയുടെ കല്ലുകള്‍ ഇളകി വീഴുമെന്നും നാട്ടുകാര്‍ പറയുന്നു. ഭിത്തിക്ക്‌ അപകടം സംഭവിച്ചാല്‍ മെഡിക്കല്‍ കോളജിലേക്കുള്ള വഴിയിലേക്കാണ്‌ വീഴുന്നത്‌. ഇതു വളരെയധികം അപകട സാധ്യതയുണ്ടെന്നും കെട്ടിടത്തിനു ബലക്ഷയമുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ ഭയത്തോടെയാണ്‌ ഇതുവഴി കടന്നു പോകുന്നത്‌. അതിനാല്‍ മെഡിക്കല്‍ കോളജിന്റെ സംരക്ഷഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്നും ഭിത്തിയില്‍ വളര്‍ന്നു വരുന്ന ചെറുമരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റി ഇതിന്റെ വേരുകളുള്‍പ്പെടെ നശിപ്പിക്കുന്നതിനുള്ള മരുന്നൊഴിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രോഗികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW