Thursday, March 12, 2026 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

പള്ളിപ്പുറത്ത്‌ അറിവ്‌ സംഘടിപ്പിച്ചു

uploads/news/2026/01/822130/4.jpg

വൈപ്പിന്‍: തീരോന്നതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച അറിവ്‌ കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.
ആധുനിക മത്സ്യബന്ധന രീതികള്‍, മത്സ്യ സംഭരണം, കടല്‍സുരക്ഷ നിയമവശങ്ങള്‍, ലഹരി ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത, കാലാവസ്‌ഥ വ്യതിയാനം, വിവിധ പദ്ധതികള്‍ മുതലായവയ്‌ക്ക് വ്യാപക പ്രചാരണം നല്‍കുന്നതിനാണ്‌ അറിവ്‌. ജില്ലയില്‍ 50 ഇടത്താണ്‌ അറിവ്‌ സംഘടിപ്പിക്കുന്നത്‌.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ ജയന്‍ അധ്യക്ഷതവഹിച്ചു.. വൈപ്പിന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രമണി അജയന്‍, പഞ്ചായത്ത്‌ വികസന കാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്‌ അജയകുമാര്‍, ആരോഗ്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി അധ്യക്ഷന്‍ ഹെന്‍ട്രി കുഞ്ഞുമോന്‍, ചെറായി - മുനമ്പം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ ഷാജി എ ബി, ഫിഷറീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു പി പി, ഫിഷറീസ്‌ ഓഫീസര്‍ രേഷ്‌മ രാജു എന്നിവര്‍ പ്രസംഗിച്ചു.വിവിധ വിഷയങ്ങളില്‍ ക്ലാസും നടന്നു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW