-->
അങ്കമാലി: മാങ്ങാട്ട് കരയില്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും ഉടമസ്‌ഥനില്ലാതെ ഒരു കറുത്ത ബാഗില്‍ നിന്നും 7.073 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ രാവിലെ ട്രാക്കിലൂടെ നടന്നു പോയ നാട്ടുകാരാണ് ബാഗ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ പൊതികള്‍ കണ്ടെത്തി. നാട്ടുകാര്‍ അങ്കമാലി എക്‌സൈസിനെ വിവരം അറിയ്‌ക്കുകയായിരുന്നു.
ഇവര്‍ നടത്തിയ പരിശോധനയില്‍ പൊതികള്‍ കഞ്ചാവാണന്ന് വ്യക്‌തമായി. ബാഗില്‍ ഏഴു പൊതികളുണ്ടായിരുന്നു. ട്രെയിനില്‍ കഞ്ചാവ് കടത്തിക്കൊണ്ടു പോകുന്നതിനിടെ പോലീസ് പരിശോധന കണ്ട് ബാഗ് പുറത്തേക്ക് എറിഞ്ഞതാകാം എന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ സംശയം പ്രകടിപ്പിച്ചു. അങ്കമാലി റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ജോര്‍ജ്‌ജ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ഷിബു എം. എ. അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ് സുരേഷ് ബാബു പി. എന്‍., സിവില്‍ എക്‌സൈസ് ഓഫീസര്‍ സജൊ വര്‍ഗീസ്, വിഷ്‌ണു രാജന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സജീഷ് പി. ബി. എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.