Thursday, March 12, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

കര്‍ഷകന്‍ വീണ്ടും പാഡി ഓഫീസില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി

uploads/news/2026/01/822125/3.jpg

കുട്ടനാട്‌: കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലുവില ലഭിക്കാതെ മാസങ്ങളായി കര്‍ഷകനെ നട്ടംതിരിക്കുന്ന സപ്ലൈകോ അധികൃതര്‍ക്കെതിരെ കഴിഞ്ഞ ദിവസം പാഡി ഓഫീസില്‍ കുത്തിയിരുന്നിട്ടും പണം ലഭിക്കുന്നത്‌ തീരുമാനം ആകാത്ത തിനാല്‍ ഇന്നലെ വീണ്ടും പ്രതിഷേധവുമായി കര്‍ഷകനും ഭാര്യയും എത്തി.
കൈനകരി കിഴക്ക്‌ വാഴച്ചിറ വി.ആര്‍ ഉത്തമനാണ്‌ ഭാര്യ സുനിതകുമാരിക്കൊപ്പം മങ്കൊമ്പിലെ സപ്ലൈകോ പാഡി ഓഫീസില്‍ ഇരുന്ന്‌ പ്രതിഷേധിച്ചത്‌. കഴിഞ്ഞ ഏപ്രിലില്‍ സംഭരിച്ച 98 ക്വിന്റല്‍ നെല്ലിന്റെ വിലയായ മൂന്നുലക്ഷം രൂപയോളം ആണ്‌ ഉത്തമന്‍ ലഭിക്കാന്‍ ഉള്ളത്‌. ഉത്തമന്‍ ഇന്നലെയും പണത്തെപ്പറ്റി പാഡി മാര്‍ക്കറ്റിംഗ്‌ ഓഫീസറുമായി സംസാരിച്ചെങ്കിലും നടപടി ഉണ്ടായില്ല.
പാടത്തുനിന്നും നെല്ല്‌ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട്‌ അന്നത്തെ പാഡി മാര്‍ക്കറ്റിങ്‌ ഓഫീസറും ഉത്തമനുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസമാണ്‌ പണം ലഭിക്കുന്നതില്‍ തടസമായത്‌. പുളിങ്കുന്ന്‌ കൃഷിഭവന്‍ കീഴിലെ വടക്കേ മതികായല്‍ പാടശേഖരത്ത്‌ ഉത്തമന്‌ സ്വന്തമായുള്ള നാലേക്കറില്‍നിന്ന്‌ ലഭിച്ച വിളവ്‌ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ്‌ എം.പി മോഡേണ്‍ മില്‍സും സപ്ലൈകോ അധികൃതരും ചേര്‍ന്ന്‌ സംഭരിച്ചത്‌. നെല്ലിന്റെ കിഴിവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പാടശേഖരത്ത്‌ നിലനിന്നിരുന്നതിനാല്‍ മറ്റു കര്‍ഷകരുടെ നെല്ല്‌ സംഭരിച്ച്‌് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തമന്റെ നെല്ലെടുക്കാന്‍ മില്ലുകള്‍ തയാറായില്ല. തുടര്‍ന്ന്‌ ഉത്തമന്‍ സ്വന്തം ചെലവില്‍ വള്ളവും മറ്റു സംഘടിപ്പിച്ച്‌ നെല്ല്‌ നെടുമുടി കടവില്‍ എത്തിച്ച്‌ മില്ലിലേക്ക്‌ കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ അതിന്റെ പി.ആര്‍.എസ്‌ നല്‌കുവാനോ പണം നല്‍കാനോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ തയ്യാറായില്ലെന്ന്‌ ഉത്തമന്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW