Thursday, March 12, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

അരൂക്കുറ്റിയിലെ പെരിയാര്‍ സ്‌മാരക നിര്‍മാണം പുരോഗതിയില്‍ നിര്‍മാണം ജയില്‍ മാതൃകയില്‍

uploads/news/2026/01/822123/1.jpg

പൂച്ചാക്കല്‍: വൈക്കം സത്യഗ്രഹ സമരത്തില്‍ അറസ്‌റ്റിലായി അരൂക്കുറ്റി ജയിലില്‍ ഒരുമാസം തടവിലായിരുന്ന തമിഴ്‌ നവോത്ഥാന നായകന്‍ ഇ.വി.രാമസ്വാമി പെരിയാറിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി സ്‌ഥാപിക്കുന്ന സ്‌ മാരകത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
അയിത്തവിരുദ്ധ സമരത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ക്ക്‌ സാക്ഷിയായ അരൂക്കുറ്റിയുടെ മണ്ണില്‍ ഉയരുന്ന സ്‌മാരകം സാമൂഹ്യനീതിക്കായുള്ള പെരിയാറിന്റെ സമരജീവിതം വരും തലമുറകള്‍ക്ക്‌ പരിചയപ്പെടുത്തുന്ന കേന്ദ്രമാകുക എന്നതാണ്‌ ലക്ഷ്യം. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം സംസ്‌ഥാനം വിട്ടുനല്‍കിയ അരൂക്കുറ്റിയിലെ 65.5 സെന്റ്‌ ഭൂമിയിലാണ്‌ സ്‌മാരകം നിര്‍മ്മിക്കുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബര്‍ അവസാനം തമിഴ്‌നാട്‌മന്ത്രി എ.വി. വേലു തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്‌ നടക്കുന്നത്‌. 1924 മെയ്‌ 21നാണ്‌ വൈക്കം സത്യഗ്രഹത്തില്‍ സജീവമായി പങ്കെടുത്തതിന്‌ പെരിയോര്‍ അറസ്‌റ്റിലായി അരൂക്കുറ്റി ജയിലില്‍ തടവില്‍ കഴിഞ്ഞത്‌. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിര്‍ത്തിപ്രദേ ശമായിരുന്നു അരൂക്കുറ്റി.
ജയിലിന്റെ അവശിഷ്‌ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതാണ്‌ ഈ സ്‌ഥലത്തിന്‌ പ്രാധാന്യം നല്‍കുന്നത്‌. 2024 ഡിസംബറില്‍ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നവീകരിച്ച തന്തൈ പെരിയോര്‍ സ്‌മാരകവും ഗ്രന്ഥശാലയും നാടിന്‌ സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ അരൂക്കുറ്റിയിലെ ഈ സ്‌മാരകവും. അറസ്‌റ്റും തടവുമെന്ന അടയാളത്തിലൂടെ സാമൂഹ്യനീതിക്കായുള്ള മഹത്തായ പോരാട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ സ്‌മാരകം ചരിത്ര ഗവേഷകരുടെയും സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാകുമെന്നാണ്‌ പ്രതീക്ഷ. ജയിലിന്റെ മാതൃകയിലാണ്‌ സ്‌മാരകം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. പെരിയോറിന്റെ പ്രതിമ, മ്യൂസിയം, പ്രദര്‍ശന ഹാള്‍, പാര്‍ക്ക്‌, മറ്റ്‌ വിനോദസഞ്ചാര സൗകര്യങ്ങള്‍ എന്നിവ സ്‌മാരകത്തിന്റെ ഭാഗമായിരിക്കും. വൈക്കം സത്യഗ്രഹകാലത്ത്‌ പെരിയോര്‍ പാണാവള്ളി കൃഷ്‌ണന്‍ വൈദ്യരുടെ ഭവനത്തില്‍ എത്തിയതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യപരിഷ്‌കാര പ്രസ്‌ഥാനങ്ങളോട്‌ ആത്മബന്ധം പുലര്‍ത്തിയിരുന്ന കൃഷ്‌ണന്‍ വൈദ്യരുടെ പിന്തുണ പെരിയോറിന്റെ കേരളബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ചു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW