Thursday, March 12, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.57 AM

ഇന്ത്യ മിസ്‌ ടീനായി അന്ന എലിസബത്ത്‌

uploads/news/2026/01/822057/1.jpg

കൊച്ചി: ഫോറെവര്‍ സ്‌റ്റാര്‍ ഇന്ത്യ ജയ്‌പൂരില്‍ വെച്ച്‌ നടത്തിയ മിസ്സ്‌ ഇന്ത്യ മത്സരത്തില്‍ മിസ്‌ ടീന്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത അന്ന എലിസബത്തിന്‌ കിരീടം. ഫോറെവര്‍ സ്‌റ്റാര്‍ ഇന്ത്യയുടെ അഞ്ചാം സീസണാണിത്‌. റയ്യാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ 13 കാരിയായ അന്ന എലിസബത്ത്‌.
മിസ്‌ ടീന്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി കൂടിയാണ്‌. മികച്ച അഭിനേത്രിയും സ്‌ക്രീന്‍ പ്ലേ റൈറ്ററുമായ അന്ന കഴിഞ്ഞ സി.ബി.എസ്‌.ഇ. കലോത്സവത്തില്‍ മോണോ ആക്‌ട് മത്സരത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത്‌ ജില്ലയില്‍ ഫസ്‌റ്റ് പ്രൈസും സ്‌റ്റേറ്റില്‍ എ ഗ്രേഡും നേടി വിജയിയായിരുന്നു. അന്നക്ക്‌ വേണ്ടി വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌തത്‌ പ്രശസ്‌ത ചലച്ചിത്ര കോസ്‌റ്റും ഡിസൈനറായ സമീറ സനീഷ്‌ ആണ്‌. എറണാകുളത്ത്‌ മൂഴിക്കുളത്ത്‌ താമസിക്കുന്ന സതീഷ്‌ പോള്‍ വിരാജ്‌ ലിജി മറിയം ദമ്പതിമാരുടെ മകളാണ്‌ അന്ന എലിസബത്ത്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW